കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സംരംഭങ്ങള്‍ വഴി 8,000 കോടിയുടെ നിക്ഷേപം ഉണ്ടായെന്നു മന്ത്രി പി.രാജീവ്

Posted on: April 3, 2023

കൊച്ചി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,815 സംരംഭങ്ങള്‍ റജിസ്റ്റര്‍ ചെയ്തതിലൂടെ 8,000 കോടി രൂപയിലേറെ നിക്ഷേപം ഉണ്ടായെന്നു മന്ത്രി പി.രാജീവ്. 3 ലക്ഷത്തോളം പേര്‍ക്കാണു പുതുതായി തൊഴില്‍ ലഭിച്ചത്. 35 % വനിതാ സംരംഭകരാണു പുതുതായി രംഗത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വകുപ്പുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) എംഎസ്എംഇ ആന്‍ഡ് സ്റ്റാര്‍ട്ടപ് കമ്മിറ്റിയും ഐസിഎഐയുടെ കേരളത്തിലെ 9 ശാഖകളും ചേര്‍
ന്നു സംഘടിപ്പിച്ച ചെറുകിട വ്യവസായ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ ബില്ല, എ.പി.എം.മുഹമ്മദ് ഹനീഷ്, ഐസിഎഐ ഭാരവാഹികളായ ധീരജ് കുമാര്‍ ഖണ്ഡേല്‍ വാല്‍, രാജ് ചൗള, എസ്.പന്നരാജ്, ബാബു ഏബ്രഹാം കള്ളിവയലില്‍, ദീപ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.