ഐസിഎഐ ബാങ്ക് ഓഡിറ്റ് സെമിനാർ നടത്തി

Posted on: March 20, 2021


കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) എറണാകുളം ബ്രാഞ്ച് ഏകദിന ബാങ്ക് ഓഡിറ്റ് സെമിനാര്‍ നടത്തി. എറണാകുളം താജ് ഗേറ്റ്വേയില്‍ നടന്ന പരിപാടി ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

വലിയ പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സി.എ.ക്കാര്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ജോലി സംബന്ധമായ കാര്യങ്ങളില്‍ പുതിയ നിയമങ്ങള്‍ വരികയാണെങ്കില്‍ സി.എ.ക്കാരുടെ ഭാഗത്തുനിന്നു സംസാരിക്കാന്‍ താനുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഐ.സി.എ.ഐ. എറണാകുളം ചെയര്‍മാന്‍ രഞ്ജിത് ആര്‍. വാരിയര്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യ റീജണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ജലപതി മുഖ്യാതിഥിയായി. ജോമോന്‍ കെ. ജോര്‍ജ്, ദീപ വര്‍ഗീസ്, ഡി. പ്രേംനാഥ്, എ. ഗോപാലകൃഷ്ണന്‍, പി.എം. വീരമണി എന്നിവര്‍ വിഷയ സംബന്ധമായി സംസാരിച്ചു.

TAGS: ICAI |