ചാരിറ്റബിൾ – മതട്രസ്റ്റുകളുടെ രജിസ്‌ട്രേഷൻ : ഐ സി എ ഐ സെമിനാർ നടത്തി

Posted on: April 12, 2021

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ ‘ആദായ നികുതി പ്രകാരം ചാരിറ്റബിള്‍ മത ട്രസ്റ്റുകളുടെ പുതിയ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഐ.സി.എ.ഐ. ഭവനില്‍ സംഘടിപ്പിച്ച സെമിനാര്‍ അഡ്വ. പി.ടി. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

സി.എ. വിദ്യാര്‍ഥികള്‍ക്കായി സൗഹാര്‍ദപരവും ലളിതവുമായ രീതിയില്‍ ഐ.സി.എ.ഐ. എറണാകുളം ശാഖയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പിലാക്കുന്നതിനായി ‘ക്ലാസ്മേറ്റ്’ എന്ന പ്ലാറ്റ്ഫോമും പി.ടി. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

എറണാകുളം ശാഖാ ചെയര്‍മാന്‍ രഞ്ജിത് ആര്‍. വാരിയര്‍ അധ്യക്ഷനായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പി.ജെ. ജോണി (കൊച്ചി) പ്രബന്ധം അവതരിപ്പിച്ചു.

TAGS: ICAI |