യു. എസ്. ടി ഗ്ലോബല്‍ കേരള സ്റ്റര്‍ട്ടപ്പില്‍ ഓഹരിയെടുക്കുന്നു

Posted on: November 21, 2019

കൊച്ചി : പ്രമുഖ ടെക് കമ്പനിയായ യു.എസ്.ടി. ഗ്ലോബല്‍ തിരുവനന്തപുരം ആസ്ഥാനമായ കോഗ്നിഫൈ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പില്‍ മൂലധന നിക്ഷേപം നടത്തുന്നു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് കോഗ്നിഫൈ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് വിഷന്‍ (എ.ഐ.വി.ഐ.) സാങ്കേതിക വിദ്യയുടെ വികാസവും നൂതന ഗവേഷണവും ത്വരിതപ്പെടുത്തുന്നതോടൊപ്പം വിപണിയില്‍ ഒന്നിച്ചു മുന്നേറാന്‍ ഇരു കമ്പനികള്‍ക്കും വഴിയൊരുക്കുന്നതാണ് പുതിയ നീക്കം. എത്ര തുകയാണ് മുതല്‍ മുടക്കുന്നതെന്നോ എത്ര ഓഹരി സ്വന്തമാക്കുമെന്നോ വെളിപ്പെടുത്തിയിട്ടില്ല.

TAGS: UST Global |