യു എസ് ടി ഗ്ലോബലിന്റെ പുതിയ കാമ്പസ് കൊച്ചിയില്‍

Posted on: December 7, 2019

തിരുവനന്തപുരം : കേരളത്തിലെ ആദ്യ യൂണികോണ്‍ ഐടി കമ്പനിയായ യു എസ് ടി
ഗ്ലോബലിന്റെ പുതിയ കാമ്പസ് കൊച്ചിയില്‍ വരുന്നു. 2,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാമ്പസാണ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുക. നിര്‍മാണം ഉടന്‍ ആരംഭിക്കും. 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. ഓഹരി വിപണിയുടെ ഭാഗമാകാച്ച, ഒരു ബില്യൺ
(100 കോടി) ഡോളറിൽ അധികം മൂല്യമുള്ള കമ്പനികളെയാണു യൂണികോണ്‍ ആയി കണക്കാക്കുന്നത്.

നിലവില്‍ യു എസ് ടി  ഗ്ലോബലിന്റെ ഡിവിഷന്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്വന്തം കാമ്പസ് ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണു യു എസ് ടി യുടെ പ്രധാന കാമ്പസ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി 8,000 ജീവനക്കാരുണ്ട്. വിവിധ രാജ്യങ്ങളിലായി ആകെ 23,000 ജീവനക്കാരും. പുതിയ കാമ്പസ് വരുന്നതോടെ കേരളത്തില്‍ മാത്രം 10,000 ജീവനക്കാരാകും. തിരുവനന്തപുരത്തെ കാമ്പസും വിപുലീകരിക്കുമെന്നു യു എസ് ടി ഗ്ലോബൽ 
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ്, ചീഫ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ സുനില്‍ കാഞ്ചി, ജനറല്‍ മാനേജര്‍ സജേഷ് ഗോപിനാഥ് എന്നിവര്‍ അറിയിച്ചു.

TAGS: UST Global |