ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 26 ലക്ഷം കോടി രൂപ

Posted on: January 7, 2019

ന്യൂഡല്‍ഹി : ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ കഴിഞ്ഞ ലഭിച്ചത് 3,830 കോടി ഡോളറിന്റെ മൂലധന നിക്ഷേപം. അതായത് 26 ലക്ഷം കോടി രൂപ. ഇതോടെ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തില്‍ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നിലെത്തി ഇന്ത്യ.

1600 കോടി ഡോളറിന് ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയിന്‍ വമ്പന്‍മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തതാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് നിക്ഷേപം. ഫുഡ് ഡെലിവറി സ്റ്റര്‍ട്ടപ്പായ സ്വിഗ്ഗി മൂന്നു റൗണ്ടുകളിലായി 130 കോടി ഡോളറും ഓണ്‍ലൈന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഓയോ റൂംസ് 100 കോടി ഡോളറും 2018 ല്‍ സമാഹരിച്ചു. പേടിഎം 89.5 കോടി ഡോളറും റിന്യൂ പവര്‍ 49.5 കോടി ഡോളറും സമാഹരിച്ചു.

TAGS: Indian Startups |