ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 1 ലക്ഷം കോടി കവിഞ്ഞു

Posted on: December 30, 2019

ന്യൂഡൽഹി : ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 2019 ൽ 1,04,000 ലക്ഷം കോടി രൂപ (1450 കോടി ഡോളർ) കവിഞ്ഞു. കേവലം 3,900 കോടി രൂപ (55 കോടി ഡോളർ) ആയിരുന്നു 2010 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിക്ഷേപത്തിൽ 25 ഇരട്ടി വർധനയുണ്ടായതായി ഡാറ്റാ അനലറ്റിക്‌സ് സ്ഥാപനമായ ട്രാക്‌സൻ പുറത്തിറക്കിയ ഇന്ത്യ ടെക് ആനുവൽ ഫാക്ട് ഷീറ്റ് – 2019 ൽ വ്യക്തമാക്കി.

2019 ൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ചത് ഓയോ റൂംസിനാണ്. 10,700 കോടി രൂപ (150 കോടി ഡോളർ)യാണ് ലഭിച്ചത്. പേടിഎമ്മിന് 71,00 കോടി രൂപ (100 കോടി ഡോളർ) ലഭിച്ചു. ബൈജൂസ് ലേണിംഗ് ആപ്പിന് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടിയിൽ നിന്ന് 15 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചു. നൂറ് കോടി ഡോളറിലേറെ മൂല്യമുള്ള 24 യൂണികോൺ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. യൂണികോൺ ക്ലബിൽ ഇടംപിടിക്കാൻ സാധ്യതയുള്ള 155 സ്റ്റാർട്ടപ്പുകൾ കൂടി ഇന്ത്യയിലുണ്ടെന്ന് ട്രാക്‌സൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

TAGS: Indian Startups |