സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് വാൾപോസ്‌റ്റേഴ്‌സ്

Posted on: July 6, 2015

Wallposterz-Team-Big

ഒരു ലക്ഷം രൂപയും രണ്ട് ലാപ്‌ടോപ്പുമായി ആരംഭിച്ച സംരംഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ് വാൾപോസ്‌റ്റേഴ്‌സ്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽനിന്നും ടൂറിസത്തിൽ എംബിഎ പൂർത്തിയാക്കിയ വയനാട് കല്പറ്റ സ്വദേശി ആൻഷൈൻ തോമസും കൊച്ചി മരട് സ്വദേശി ലിൻസൺ ഡാർലിയും ചേർന്നാണ് വാൾപോസ്‌റ്റേഴ്‌സിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയ വഴി വിവിധ കമ്പനികൾക്കും വ്യക്തികൾക്കുമായി നൂതന രീതിയിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് ഇവർ.

2013 സെപ്റ്റംബറിൽ തിരുവനന്തപുരത്ത് ആരംഭിച്ച വാൾപോസ്‌റ്റേഴ്‌സ് കൂടുതൽ സാധ്യതകൾ കണക്കിലെടുത്ത് കൊച്ചിയിലേക്കു മാറുകയായിരുന്നു. കൊച്ചി മരടിലാണ് വാൾപോസ്‌റ്റേഴ്‌സിന്റെ ഓഫീസ്. സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന വിദഗ്ധരായ എട്ട് പേരാണ് വാൾപോസ്‌റ്റേഴ്‌സിലുള്ളത്. അടുത്ത വർഷം 50 ലക്ഷം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

തുടക്കത്തിൽ ഈ സംരംഭകർ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട് ആളുകളെ സോഷ്യൽ മീഡിയ മാർക്കറ്റിംഗിന്റെ സാധ്യതകൾ പറഞ്ഞ് മനസിലാക്കുകയായിരുന്നു. ഇതിലൂടെ മാർക്കറ്റിംഗ് എങ്ങനെ നടക്കും എന്നതായിരുന്നു പലരുടെയും സംശയം. പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മാർക്കറ്റിംഗ് നടക്കുന്നുണ്ട് എന്നൊരു ബോധ്യം ആളുകൾക്ക് വന്നിട്ടുണ്ട്.

മികവു തെളിയിച്ച മിക്ക കമ്പനികൾക്കും ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ അവരുടെതായ പേജുകൾ ഉണ്ട്. എല്ലാ കമ്പനികളും അവരുടെ കോർപറേറ്റ് ഇമേജ് നിലനിർത്താനും ഒപ്പം കൂടുതൽ ആളുകളിലേക്ക് കമ്പനിയെ സംബന്ധിക്കുന്ന വിവരങ്ങൾ എത്തിക്കാനും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു. കേരളത്തിൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. ഇതിന്റെ കൂടുതലായുള്ള സാധ്യത മുന്നിൽ കണ്ടാണ് വാൾപോസ്‌റ്റേഴ്‌സ് ഈ രംഗത്ത് ചുവടുറപ്പിക്കുന്നത്്.

ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്കഡ്ഇൻ, യു ടൂബ്, പിൻടെറസ്റ്റ്, ഇൻസ്റ്റാഗ്രം എന്നീ സോഷ്യൽ മീഡിയകളിലൂടെയാണ് മാർക്കറ്റിംഗ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളെ ഒരു ബ്രാൻഡിനു വേണ്ടിയോ സെലിബ്രിറ്റിക്കു വേണ്ടിയോ പ്രത്യേകമായ എന്തെങ്കിലും പ്രോജക്ടിനു വേണ്ടിയോ ആകർഷിക്കുകയാണ് ഇവർ ഇതിലൂടെ ചെയ്യുന്നത്. ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൺസ്ട്രക്ഷൻ കമ്പനികൾ, ടെക്‌സ്റ്റൈൽ ഷോപ്പുകൾ, സിനിമ രാഷ്ട്രീയ നേതാക്കൾ തുടങ്ങി 42 ലധികം ഇടപാടുകാർക്കായി വാൾപോസ്‌റ്റേഴ്‌സ് മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നു.

കമ്പനികളുടെയും സെലിബ്രിറ്റികളുടെയും സോഷ്യൽ നെറ്റ് വർക്കിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അവരായിരിക്കില്ല. പകരം അവർ ചുമതലപ്പെടുത്തിയ ഏതെങ്കിലും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഏജൻസികളായിരക്കും ഇത്തരം ജോലികൾ ചെയ്യുന്നത്. ഓരോ പോസ്റ്റുകൾക്കും ഇവരുടെ അനുവാദം ഉണ്ടെന്നു മാത്രം. ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ കമ്പനിയുമായി ഇതിലൂടെ ബന്ധപ്പെടുകയുമാകാം. ഓരോ മീഡിയയിലും കൃത്യമായി അപ്‌ഡേഷനുകളും ഇത്തരത്തിൽ നടത്തുന്നു.

സോഷ്യൽ മിഡിയയുടെ വ്യാപ്തി വളരെ വലുതായതുകൊണ്ടു തന്നെ അത് കൂടുതൽ ആളുകളിലേക്ക് വളരെ വേഗത്തിൽ എത്തുന്നു. സ്മാർട്ട്‌ഫോണും ഇന്റർനെറ്റും വ്യാപകമായതോടെ ഇതിന്റെ സാധ്യതയും വ്യാപ്തിയും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കമ്പനിയെയും വ്യക്തിയെയും സംബന്ധിച്ച് അവരുടെ പെരുമ നിലനിർത്തുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനുവേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കേണ്ടിവരും. പല കമ്പനികൾക്കും സോഷ്യൽ മീഡിയിൽ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നതിനെപ്പറി കാര്യമായ അറിവില്ല. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ ലക്ഷ്യ സദസിലേക്ക് എത്തിക്കുക എന്നത് പലപ്പോഴും സാധിക്കാതെ വരുന്നു.

ഇതിനൊക്കെയുള്ള കൃത്യമായ പരിഹാരം വാൾപോസ്‌റ്റേഴ്‌സിന്റെ പക്കലുണ്ടെന്ന് ഇവർ പറയുന്നു. ഒരു കമ്പനിയെക്കുറിച്ചോ അവരുടെ പ്രോഡക്ടിനെക്കുറിച്ചോ വളരെ വ്യക്തമായി പഠിച്ച ശേഷമാണ് വാൾപോസ്‌റ്റേഴ്‌സ് അവർക്കാവശ്യമായ മാർക്കറ്റിംഗ് പ്ലാൻ തയാറാക്കുന്നത്. ഓരോ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളും സേവനങ്ങളും വ്യത്യസ്തമായതുകൊണ്ടു തന്നെ ഇവരുടെ ഉപഭോക്താക്കളും വ്യത്യസ്തമാണ്. അതിനാൽ ഓരോരുത്തർക്കും പ്രത്യേകമായാണ് മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടത്.

സോഷ്യൽ മീഡിയ മാർക്കറ്റിംഗിന് ആവശ്യമായ കണ്ടന്റ് റൈറ്റേഴ്‌സ് മുതൽ എല്ലാവിധ സൗകര്യങ്ങളും വാൾപോസ്‌റ്റേഴ്‌സ് അവരുടെ ഇടപാടുകാർക്കു നൽകുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥികൾക്കാവശ്യമായ ഫേസ്ബുക്ക് പേജുകൾ വരെ ഇവർ തയാറാക്കി നൽകുന്നുണ്ട്. മാർക്കറ്റിംഗ് സോഷ്യൽ മീഡിയയിലായതുകൊണ്ടു തന്നെ വളരെ ചുരുക്കി വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ. ഒറ്റവാക്കിലോ വരിയിലോ ഒതുങ്ങി നിൽക്കുന്ന തരത്തിലുള്ള പോസ്റ്റുകൾക്കുമാത്രമേ ആളുകളെ ആകർഷിക്കാൻ സാധിക്കൂ എന്ന് വാൾപോസ്‌റ്റേഴ്‌സിന്റെ മാനേജിംഗ് പാർട്ണർ ആൻഷൈൻ തോമസ് പറയുന്നു.

Wallposterz-Logo-Bigഫേസ്ബുക്കിന്റെ രജിസ്റ്റേർഡ് പാർട്ണർ കൂടിയാണ് വാൾപോസ്‌റ്റേഴ്‌സ്. കഴിഞ്ഞ രണ്ട് വർഷത്തെ പ്രകടനം വിലയിരുത്തിയാണ് വാൾപോസ്‌റ്റേഴ്‌സിന് ഫേസ്ബുക്ക് രജിസ്‌ട്രേഷൻ നൽകിയിട്ടുള്ളത്. ഫേസ്ബുക്കിൽ മാർക്കറ്റിംഗ് നടത്തുന്നതിനായി അവർക്ക് പ്രത്യേക ചാർജുകൾ നൽകേണ്ടതുണ്ട്. ഫേസ്ബുക്കിൽ ലിങ്ക് നൽകുന്നതിലൂടെ മറ്റൊരാളുടെ ന്യൂസ്ഫീഡിലേക്ക് സ്‌പോൺസേർഡ് ലിങ്കായി ഇത്തരം വിവരങ്ങൾ എത്തുന്നു. ഇതുവഴി ഇത് കൂടുതൽ ആളുകളിലേക്ക് എത്തുകയും അവർക്ക് ഇഷടപ്പെട്ടാൽ അത് ലൈക്ക് ചെയ്യുകയും ചെയ്യുന്നു.

ഫേസ്ബുക്കിന് പേമെന്റ് നൽകിയാൽ മാത്രമെ ഇത്തരത്തിൽ വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കൂ. രജിസ്‌ട്രേഡ് ഏജന്റ് ആയതുകൊണ്ടു തന്നെ ഓരോ കമ്പനിയുടെയും ലക്ഷ്യസദസിനെ കൃത്യമായി കണ്ടെത്താനുള്ള സൗകര്യവും ഫേസ്ബുക്ക് വാൾപോസ്‌റ്റേഴ്‌സിന് നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾ ഉപയോഗിക്കുന്നത് ഏത് പ്ലാറ്റ്‌ഫോമിലുള്ള (ആൻഡ്രോയ്ഡ്, വിൻഡോസ്, ഐഒഎസ് തുടങ്ങിയ) മൊബൈൽ, ലാപ്‌ടോപ് ആണെന്ന് വ്യക്തമായി അറിയാൻ ഇതിലൂടെ സാധിക്കും. അതോടൊപ്പം തന്നെ ഓരോരുത്തരുടെയും താത്പര്യങ്ങൾ തിരിച്ചറിയാനും സാധിക്കും.

യൂട്യൂബിൽ പ്രത്യേക ചാനൽ ക്രിയേറ്റ് ചെയ്താണ് മാർക്കറ്റിംഗ്. യുട്യൂബിൽ പോസ്റ്റ്‌ചെയ്യുന്ന വീഡിയോകളുടെ ലിങ്ക് ഫേസ്ബുക്കിൽ നൽകുകയും ചെയ്യുന്നു. സെലിബ്രിറ്റീസ് കൂടുതലായും ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഫോട്ടോസ് ഷെയർ ചെയ്യുന്നത്.

ആരംഭത്തിലുള്ള പേമെന്റും മാസാവസാനമുള്ള മെയിന്റനൻസ് പേമെന്റുമാണ് വാൾപോസ്‌റ്റേഴ്‌സിനുള്ള വരുമാനം. ഫേസ്ബുക്ക് പേജിൽ നൽകുന്ന സർവീസ് റവന്യുവിന്റെ 50 ശതമാനം ഫേസ്ബുക്കിനു തന്നെ നൽകണം. കമ്പനിയുടെ വെബ്‌സൈറ്റ് www.wallposterz.com, ഇമെയിൽ [email protected]. ഫോൺ : 0484 4000188, 8589013888