എയർഇന്ത്യ സാൻഫ്രാൻസിസ്‌കോ, ടൊറന്റോ ഫ്‌ലൈറ്റുകൾ ആരംഭിക്കുന്നു

Posted on: July 5, 2015

Air-India-Boeing-777---200Lന്യൂഡൽഹി : എയർ ഇന്ത്യ ന്യൂഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോ, ടൊറന്റോ ഫ്‌ലൈറ്റുകൾ ആരംഭിക്കുന്നു. 235 സീറ്റുകളുള്ള ബോയിംഗ് 777-200 എൽആർ വിമാനങ്ങളായിരിക്കും സർവീസിന് ഉപയോഗിക്കുകയെന്ന് എയർഇന്ത്യ വക്താവ് പറഞ്ഞു. പ്രതിവാരം മൂന്ന് സർവീസുകൾ വീതമായിരിക്കും ഓപറേറ്റ് ചെയ്യുന്നത്.

നേരത്തെയുണ്ടായിരുന്ന ടൊറന്റോ സർവീസ് നഷ്ടം മൂലം 2012 ൽ നിർത്തിവച്ചിരുന്നു. നിലവിൽ ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്ക്, ഷിക്കാഗോ സർവീസുകളുണ്ട്.