പാഴ്‌വസ്തുക്കളിൽ നിന്ന് ഗൃഹാലങ്കാരവസ്തുക്കൾ

Posted on: June 1, 2020

പാഴ്‌വസ്തുക്കളും വർണക്കടലാസുകളും കൊണ്ട് കൗതുകവസ്തുക്കളുടെ കലവറ തീർക്കുകയാണ് കോട്ടയത്തെ കെ ജെ ജോസ് എന്ന ജോസി. തന്റെ ഓഫീസിന്റെ ഉൾവശത്തെമ്പാടും ജോസി അണിയിച്ചൊരുക്കിയ പൂച്ചെണ്ടുകളുടെ പൂക്കാലം കാണാം. ഉപയോഗ ശൂന്യമായ കുപ്പികൾ, ഗ്ലാസുകൾ, പാട്ടക്കഷണങ്ങളെല്ലാം ജോസിയുടെ കരവിരുതിൽ കമനീയമായ അലങ്കാര വസ്തുക്കളായി മാറുന്ന കാഴ്ച ആരെയും അതിശയിപ്പിക്കും.

ചെറുപ്പത്തിൽ ബുക്ക് ബയൻഡിംഗ് പഠിച്ചത് ഇക്കാര്യത്തിൽ പ്രയോജനപ്പെട്ടു എന്നാണ് ജോസി പറയുന്നത്. താത്പര്യമുള്ളവർക്ക് നിർമിച്ചു നൽകാനും, അറിവുകൾ പങ്കുവയ്ക്കാനും ജോസി എപ്പോഴും റെഡി. വിരസമായ ലോക്ക് ഡൗൺ കാലഘട്ടത്തെ മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ എങ്ങനെ ക്രമീകരിക്കാമെന്നതിന്റെ നേർക്കാഴ്ചയാവുകയാണ് ഈ ചെറുപ്പക്കാരൻ. ദീപിക ദിനപത്രത്തിന്റെ കോട്ടയം ഓഫീസിലെ ഡെസ്പാച്ച് സൂപ്പർവൈസറാണ് ജോസി.