മാസ്‌കുകളില്‍ ഈവിന്റെ കൈയൊപ്പ്

Posted on: May 16, 2020

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഈവ് (എംപവറിംഗ് വുമണ്‍ എന്റര്‍പ്രണര്‍ഷിപ്) എന്ന വനിതാ സ്റ്റാര്‍ട്ടപ് കമ്പനി ഖാദിയില്‍ മാസ്‌കുകളൊരുക്കുകയാണ്. പയ്യന്നൂരിലെ ഫിര്‍ക ഖാദി സംഘത്തിന്റെ പിന്തുണയോടെയാണ് കമ്പനിയുടെ മാസ് നിര്‍മാണം. ഖാദിയില്‍ സാധാരണ മാസ്‌കുകളും, എന്‍ 95 മാസ്‌കുകളും കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്. കോട്ടണ്‍ മാസ്‌കുകലും ലഭ്യമാണ്.

കാസര്‍ഗോജ് നീലേശ്വരം സ്വദേശികളായ സംഗീതയും ഭര്‍ത്താവ് അഭയുമാണ് കമ്പനിക്കു നേതൃത്വം നല്‍കുന്നത്. വസ്ത്രവിപണനരംഗത്ത് സംരംഭകരാകാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്ന കമ്പനി ഇപ്പോള്‍ ഖാദി കൈത്തറി മേഖലയിലെ സംരംഭകര്‍ക്കും പിന്തുണ നല്‍കുന്നുണ്ട്.

കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയുടെ ആസ്ഥാനം കണ്ണൂര്‍ മാങ്ങാട്ടു പറമ്പിലുള്ള മൈസോണ്‍ ഇന്‍കുബേഷന്‍ സെന്ററാണ്. മാസ്‌കുകള്‍ സംഭാവന നല്‍കാന്‍ അമ്പതോളം ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണത്തോടെ ഈവ് askformaskorg എന്നൊരു പ്ലാഫോം ആരംഭിച്ചിട്ടുണ്ടെന്നും സംഗീക അറിയിച്ചു. മാസ്‌കുകള്‍ സംഭാവനചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാറ്റ്‌ഫോം വഴി മാസ്‌ക് നിര്‍മിക്കുന്ന കമ്പനികളോട് ആവശ്യപ്പെടാം.

TAGS: Eve Face Mask |