കോട്ടയത്ത് റബർ പ്രൊഡക്ട്‌സ് ഇൻകുബേഷൻ സെന്റർ

Posted on: June 12, 2020

കോട്ടയം : റബർ ബോർഡ് കോട്ടയത്ത് റബർ പ്രൊഡക്ട്‌സ് ഇൻകുബേഷൻ സെന്റർ തുറന്നു. പ്രകൃതിദത്ത റബർ ഉപയോഗിച്ചുള്ള ടയർ ഇതര റബർ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സെന്റർ സ്ഥാപിച്ചത്. നാലായിരത്തിലേറെ രജിസ്‌റ്റേർഡ് യൂണിറ്റുകളാണ് ഈ മേഖലയിലുള്ളത്. പ്രതിവർഷം 11,700 കോടി രൂപയാണ് ഇവയിലൂടെയുള്ള കയറ്റുമതി വരുമാനം.

റബർ ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റബർ ബോർഡ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ. എൻ. രാഘവൻ ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. റബർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജയിംസ് ജേക്കബ്, ഫിനാൻസ് ഡയറക്ടർ ഇൻ ചാർജ് കെ. സി. സുരേന്ദ്രൻ, ട്രെയിനിംഗ് ഡയറക്ടർ പി. സുധ, ടെക്‌നിക്കൽ കൺസൾട്ടൻസി ജോയിന്റ് ഡയറക്ടർ ഡോ. സിബി വർഗീസ്, സംരംഭകരായ സിബി സെബാസ്റ്റ്യൻ, സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.