മാൾ ഓഫ് ജോയ് 11 ന് തുറക്കും

Posted on: June 5, 2016

Mall-of-Joy-Big

കോട്ടയം : ജോയ് ആലുക്കാസ് ഗ്രൂപ്പ് കോട്ടയത്ത് നിർമ്മിച്ച മാൾ ഓഫ് ജോയ് 11 ന് തുറക്കും.ബേക്കർ ജംഗ്ഷനിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മാൾ പൂർത്തിയാക്കിയിട്ടുള്ളത്. സാരികൾ, ചുരിദാറുകൾ, കല്യാണവസ്ത്രങ്ങൾ, വാച്ചുകൾ, മൊബൈൽ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയുടെ 35 ഷോറൂമുകൾ മാളിലുണ്ട്. 500 പേർക്ക് ഒരേസമയം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന ഫുഡ്‌കോർട്ട്, ഹൈപ്പർമാർക്കറ്റ് എന്നിവയും മാൾ ഓഫ് ജോയിലുണ്ട്.

മാളിന്റെ ഒരു നില പൂർണമായും കുട്ടികൾക്കായി മാറ്റിവച്ചിരിക്കുന്നു. കുട്ടിയുടുപ്പുകളുടെയും കളിപ്പാട്ടങ്ങളുടെയും വിപുലമായ ശേഖരം മാളിലെ ഷോപ്പിംഗ് നൂതന അനുഭവമാക്കും. കുട്ടികൾക്കായി 5,000 ചതുരശ്രയടി വിസ്തീർണത്തിൽ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. ആയിരം പേർക്ക് മാൾ ഓഫ് ജോയ് നേരിട്ട് തൊഴിലവസരം നൽകുന്നു. സന്ദർശകർക്കായി 200 കാറുകളും 100 ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം മാളിന്റെ താഴ്‌ത്തെ നിലകളിൽ ക്രമീകരിച്ചിട്ടുണ്ട്.