ടിക്ക്‌ടോക്കിന് പകരം ടിക്ക് ടിക്ക്

Posted on: July 3, 2020

ടിക്ക് ടോക്കിനേക്കാൾ മികച്ച രീതിയിലുള്ള ആൻഡ്രോയ്ഡ് ആപ്പ് ഇറക്കി തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ആശിഷ് സാജൻ ശ്രദ്ധേയനാകുന്നു. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ഐടി വിദ്യാര്‍ഥി ആശിഷ്. തന്റെ പഠനമുറി മൊബൈൽ ആപ്ലിക്കേഷനുകളുടെ പണിപ്പുരയാക്കി. നിരന്തര പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. അങ്ങനെയാണ് ടിക്ക്ടോക്ക് നിരോധിച്ച അതേദിവസം ടിക്ക്ടോക്കിനെ വെല്ലുന്ന പുത്തൻ ടിക്ക്ടിക്ക് അവതരിപ്പിച്ചത്.

ടിക്ക് ടിക്ക്  ആപ്ലിക്കേഷന്‍ ആദ്യ ദിവസം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്ന് പതിനായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ചാറ്റിംഗ് സൗകര്യവും ആപ്പില്‍ ഉണ്ട്. സ്വന്തമായൊരു ആപ്ലിക്കേഷന്‍ നിര്‍മിക്കുക എന്നതായിരുന്നു  ആശിഷ് സാജനെന്ന ഇരുപത്തി മൂന്നുകാരന്റെ സ്വപ്നം. 

കൂടുതല്‍ ആളുകള്‍ ടിക്ക് ടിക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ കൂടുതല്‍ വ്യത്യസ്ത  ഫീച്ചറുകള്‍ ടിക്ക്ടിക്കില്‍ ഉള്‍പ്പെടുത്താനാണ് ആശിഷിന്റെ തീരുമാനം. ശ്രീകാര്യം പോങ്ങുമൂട് ജനശക്തി നഗര്‍ ജെഎന്‍ആര്‍എ – 25 ല്‍ സാജനും ദീപയുമാണ് മാതാപിതാക്കൾ. സഹോദരി ആര്‍ദ്ര.

TAGS: Ashis Sajan | TikTik |