അജ്മല്‍ ബിസ്മിയില്‍ സമ്മാനങ്ങളുമായി ആന്വല്‍ ബിഗ് സെയില്‍

Posted on: March 27, 2023

കൊച്ചി : അജ്മല്‍ ബിസ്മിയില്‍ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ആന്വല്‍ ബിഗ് സെയില്‍. തിരഞ്ഞെടുത്ത എയര്‍ കണ്ടീഷനര്‍, റഫിജറേറ്റര്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 7000 രൂപ സമ്മാനം. ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കൊപ്പം 1990 രൂപയുടെ സമ്മാനവുമുണ്ട്.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ഇന്‍സ്റ്റന്റ് കാഷ്ബാക്ക്. തിരഞ്ഞെടുത്ത എയര്‍ കണ്ടീഷനര്‍ പര്‍ച്ചേസുകള്‍ക്ക് 10% എക്‌സ്ട്രാ കാഷ്ബാക്കുമുണ്ട്. ഇതിന് പുറമേ എയര്‍ കൂളറുകള്‍, ഫാനുകള്‍ എന്നിവയുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്.

വോള്‍ട്ടാസിന്റെവാട്ടര്‍ ഡിസ്‌പെന്‍സര്‍ 7990 രൂപയ്ക്ക് സ്വന്തമാക്കാം. സോണി, എല്‍ജി, സാംസംഗ്, വേള്‍പൂള്‍, ഗോദ്‌റേജ്, ലോയിഡ്, ഐഎഫ്ബി തുടങ്ങിയ ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ വലിയ ഓഫറില്‍ വാങ്ങാം.