ലുലുമാളുകളില്‍ ചോക്ലേറ്റ് ഫെസ്റ്റ്

Posted on: August 12, 2022

കൊച്ചി : ചോക്ലേറ്റുകളുടെ ലോകമൊരുക്കി തിരുവനന്തപുരം, ഇടപ്പള്ളി, ലഖ്‌നൗ, ബംഗളുരു, തൃപ്രയാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ചോക്ലേറ്റ് ഫെസ്റ്റിന്  തുടക്കം കുറിച്ചു. ലുലു ബിഗ് ചോക്കോ ഡെയ് എന്ന പേരിലാണ് ഫെസ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.

ഇടപ്പിള്ളി മാരിയേറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്മാരായ കുഞ്ചാക്കോ ബോബന്‍, രമേപിഷാരഡി എന്നിവര്‍ ചേര്‍ന്ന് ബിഗ് ചോക്കോ ഡെയ്‌സിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ ചോക്ലേറ്റ് ബാന്‍ഡായ ഗ്യാലക്‌സി അവതരിപ്പിയ്ക്കുന്ന ലുലു ബിഗ് ചോഡെയ്‌സ് ഫെറോ റോഷെ, കിറ്റ് കാറ്റ് എന്നീ ബാന്‍ഡുകളുമായി ചേര്‍ന്നാണ് നടത്തുന്നത്.

ചടങ്ങില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ കൈനേടത്ത്, സെന്‍ട്രല്‍ ബിയര്‍ എ.എസ്. സനീഷ് ബയ്യിംഗ് മാനേജര്‍ ഷക്കീര്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു. ഫെസ്റ്റ് 21ന് സമാപിക്കും.