ലുലു ഗ്രൂപ്പ് ഇന്ത്യയിൽ 5,000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: April 11, 2016

M-A-Yusuf-Ali-Big-may-2015

ന്യൂഡൽഹി : പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5,000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ചെന്നൈ, ബംഗലുരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഷോപ്പിംഗ് മാളുകൾ നിർമ്മിക്കും. ഇതിനു പുറമെ ഹൈദരബാദിൽ ഷോപ്പിംഗ് മാളും ഭക്ഷ്യസംസ്‌കരണ പ്ലാന്റും സ്ഥാപിക്കാൻ 2,500 കോടി രൂപ മുതൽ മുടക്കും. ലക്‌നൗവിൽ ഷോപ്പിംഗ് മാൾ, ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നിവ നിർമ്മിക്കാൻ ഉത്തർപ്രദേശിൽ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

കൊച്ചി ഇൻഫോപാർക്കിൽ ലുലു ടെക് പാർക്ക് വികസിപ്പിക്കാൻ 350 കോടി രൂപ മുതൽമുടക്കും. കൊച്ചിയിൽ രാജ്യാന്തര കൺവെൻഷൻ സെന്ററും ഹോട്ടലും നിർമ്മിക്കാനായി 800 കോടിയുടെ മറ്റൊരു പദ്ധതിയും നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്.