ലുലുവിൽ അമേരിക്കൻ ഭക്ഷ്യ വിപണന മേള

Posted on: October 23, 2019

അബുദാബി : ലുലു ഹൈപ്പർമാർക്കറ്റിൽ അമേരിക്കൻ ഭക്ഷ്യ വിപണന മേളയ്ക്ക് തുടക്കമായി. യുഎഇയിലെ എംബസി ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജെഫ് ലോഡിൻസ്‌കി ഉദ്ഘാടനം ചെയ്തു.

അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല, ലുലു അബുദാബി റീജണൽ ഡയറക്ടർ ടി.പി. അബൂബക്കർ, ഓപ്പറേഷൻസ് മാനേജർ കെവിൻ കന്നിങ്ഹാം എന്നിവർ പങ്കെടുത്തു. ന്യൂജഴ്സിയിലെ ലുലു സോഴ്‌സിങ് കേന്ദ്രം വഴി എത്തിയ നാലായിരത്തിലധികം ഭക്ഷ്യ ഉത്പന്നങ്ങളാണ് 10 ദിവസം നീളുന്ന മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഉന്നത ഗുണനിലവാരമുള്ള മാംസവും ജൈവ പച്ചക്കറികളും പാൽ ഉൽപന്നങ്ങളുമെല്ലാം ഇതിലുൾപ്പെടും. അമേരിക്കയിലെ ലുലുവിന്റെ ലോജിസ്റ്റിക് കേന്ദ്രത്തിലൂടെ മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി യുഎഇയിലെ വിപണിയിൽ ലഭ്യമാക്കാൻ കഴിയുന്നതായി സൈഫി രൂപവാല പറഞ്ഞു.