അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ ക്രിസ്മസ് സെയില്‍

Posted on: December 18, 2020

കൊച്ചി. അജ്മല്‍ ബിസ്മിയുടെ ഷോറൂമുകളില്‍ ഓഫറുകളുമായി കിസ്മസ് സെയില്‍. ഇലക്ട്രോണിക്‌സ്, ഹൈപ്പര്‍ വിഭാഗങ്ങളിലായി പതിനായിരത്തില്‍പരം ഉത്പന്നങ്ങളില്‍ 5 മുതല്‍ 50% വരെ വിലക്കുറവ്.

സ്മാര്‍ട്ടിവികള്‍ സീസണിലെ ഏറ്റവും ലാഭത്തില്‍ പര്‍ച്ചേസ് ചെയ്യാം. വീട്ടിലേക്കും ഓഫിസിലേക്കും അത്യാവശ്യമായ എസി, കൂളര്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, മിക്‌സി, ഗന്റര്‍, മൈക്രോവേവ് അവ്ന്‍, ഫാന്‍ തുടങ്ങിയവയെല്ലാം വിലക്കുറവില്‍ ലഭ്യമാണ്. എല്‍ജി, സോണി, സാംസംഗ്, വോള്‍ട്ടാസ്, കാരിയര്‍, ഫോബസ്, ലോയ്ഡ്, ഇംപെക്‌സസ്, ഗോദ്ജ്, പാനസോണിക്, ആംസ്ത്രഡ്, വേള്‍പൂള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഷോപ്പിംഗ് അനായാസകരമാക്കാന്‍ ആകര്‍ഷകമായഎക്‌സ്‌ചേഞ്ച്, തവണ വ്യവസ്ഥകളും അവതരിപ്പിച്ചിരിക്കുന്നു.

എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതച്ചെലവേറിയതോ പ്രവര്‍ത്തനരഹിതമോ ആയ ഉത്പന്നങ്ങള്‍ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരവും ബിസ്മി ഒരുക്കിയിട്ടുണ്ട്.

ഹൈപ്പര്‍മാര്‍ട്ട് വിഭാഗത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍, പാക്ക്ഡ് ഫുഡ് ഐറ്റംസ് തുടങ്ങിയവയ്ക്ക് ഹോള്‍സെയില്‍ വിലയെക്കാള്‍ മികച്ച ഓഫറുകളാണ്.