അജ്മല്‍ ബിസ്മിയില്‍ ഓണം ഓഫറുകള്‍

Posted on: August 26, 2020

പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ബിസ്മിയില്‍ ലാഭത്തിനും സുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഓണം സെയില്‍. അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്‌സ്, ഹൈപ്പര്‍ വിഭാഗങ്ങളെ കോര്‍ത്തിണിക്കിയാണ് ഓണം സെയില്‍ ഒരുക്കിയിരിക്കുന്നത്.

റെഫ്രിജറേറ്ററുകള്‍, വാഷിംഗിമെഷീനുകള്‍, മൈക്രോവേവ് ഓവനുകള്‍, സ്‌മോള്‍ അപ്ലയന്‍സുകള്‍,കിച്ചണ്‍ അപ്ലയന്‍സുകള്‍ തുടങ്ങിയവയ്ക്കു വന്‍ വിലക്കുറവും ആകര്‍ഷ കമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടായിരിക്കും. എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളുടെ ഫിനാന്‍സ് സൗകര്യങ്ങളുമുണ്ട്. ഇവയ്ക്കു പുറമേ ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.എ. അജ്മല്‍ പറഞ്ഞു.