അജ്മല്‍ ബിസ്മിയില്‍ബിഗ് ബ്ലാസ്റ്റ് സെയില്‍ നാളെ വരെ

Posted on: November 3, 2020

കൊച്ചി: റീട്ടെയില്‍ ഗ്രൂപ്പായ ‘അജ്മല്‍ ബിസ്മി’യുടെ കേരളത്തിലുള്ള ഷോറൂമുകളില്‍ ആരംഭിച്ച ‘ബിഗ് ബ്ലാസ്റ്റ് സെയില്‍’ ബുധനാഴ്ച അവസാനിക്കും.

ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും സെയിലിലൂടെ സ്വന്തമാക്കാം.

32 മുതല്‍ 65 ഇഞ്ച് വരെയുള്ള എല്‍.ഇ.ഡി. ടി.വി.യില്‍ തിരഞ്ഞെടുക്കപ്പെട്ട മോഡലുകളില്‍ 50 ശതമാനം ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുക്കുന്നവര്‍ക്ക് 3,999 രൂപയുടെ ടൈമെക്‌സ് വാച്ചുകള്‍ സമ്മാനമായി ലഭിക്കും. എക്‌സ്ചേഞ്ച്, തവണ വ്യവസ്ഥകളില്‍ ഗൃഹോപകരണങ്ങളും സ്മാര്‍ട്ട് ഫോണുകളും വാങ്ങാന്‍ അവസരമുണ്ട്.

ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഹോള്‍സെയില്‍ വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഉത്പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒന്നിനൊന്ന് സൗജന്യവും കോമ്പോ ഓഫറുകളും തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഓഫറുകള്‍ ബിസ്മിഡീല്‍ വെബ്സൈറ്റ് (bismideal.com) വഴിയും ആപ്പ് വഴിയും ലഭിക്കും.