ടൈറ്റൻ കോണ്ടാക്ട് ലെസ് പേമെൻറ് വാച്ചുകൾ

Posted on: September 17, 2020

ടൈറ്റൻ കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് എസ് ബി ഐ യോനോ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റൻ പേ വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു. എസ് ബി ഐ അക്കൗണ്ട് ഉടമകൾക്ക് സൈ്വപ് ചെയ്യുകയോ എസ് ബി ഐ ബാങ്ക് കാർഡ് ഉപയോഗിക്കുകയോ ചെയ്യാതെ ടൈറ്റൻ പേ വാച്ചുകളിലെ മൃദുസ്പർശത്തിലൂടെ പിഒഎസ് മെഷീനുകൾ വഴി സമ്പർക്കമില്ലാത്ത ഇടപാടുകൾ നടത്താൻ കഴിയും. പിൻ നല്കാതെ തന്നെ 2000 രൂപയുടെ വരെ ഇടപാടുകൾ നടത്താൻ സാധിക്കും. ടാപ്പി ടെക്‌നോളജീസിന്റെ സഹകരണത്തോടെ വാച്ച് സ്ട്രാപ്പുകളിൽ സുരക്ഷിതമായി എംബഡ് ചെയ്ത സർട്ടിഫൈഡ് നിയർ ഫീൽഡ് കമ്യൂണിക്കേഷൻ ചിപ്പ്, ഒരു കോണ്ടാക്ട് ലെസ് എസ് ബി ഐ ഡെബിറ്റ് കാർഡിന്റെ എല്ലാ പ്രവൃത്തികളും സാധ്യമാണ്.

ഈ വാച്ചുകളിലെ പേമെൻറ് ഫീച്ചർ ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്‌ലെസ് മാസ്റ്റർകാർഡ് എനേബിൾഡ് പോയിൻറ് ഓഫ് സെയിൽ മെഷീനുകളിൽ പേമെൻറ് നടത്താം. സവിശേഷവും മനോഹരവുമായ ഈ വാച്ച് ശേഖരത്തിൽ പുരുഷന്മാർക്കായി മൂന്ന് വ്യത്യസ്ത രൂപകൽപ്പനകളും വനിതകൾക്കായി രണ്ടു വ്യത്യസ്ത രൂപകൽപ്പനകളുമുണ്ട്. എല്ലാ എസ് ബി ഐ, ടൈറ്റൻ ഉപയോക്താക്കൾക്കും യോജിച്ച രീതിയിൽ 2995 രൂപ മുതൽ 5995 രൂപ വരെയാണ് വാച്ചുകളുടെ വില.