ടൈറ്റന്‍ നെബുല ഗോള്‍ഡ് വാച്ചുകള്‍ക്ക് 20 ശതമാനം വിലക്കുറവ്

Posted on: April 10, 2019

കൊച്ചി : ഉത്സവകാല ആഘോഷത്തിന്റെ ഭാഗമായി ടൈറ്റന്റെ നെബുല സോളിഡ് ഗോള്‍ഡ് വാച്ചുകളുടെ വിലയില്‍ 20 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. 18 കാരറ്റ്, 22 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത വാച്ചുകളാണ് ടൈറ്റന്‍ നെബുല.

മികച്ച രൂപകല്‍പ്പനയുള്ള നെബുല വാച്ചുകള്‍ ഇന്ത്യന്‍ ആഭരണനിര്‍മാണ പാരമ്പര്യത്തിന്റെയും കരവിരുതിന്റെയും നിദാനമാണ്. ഇന്ത്യന്‍ കലാപാരമ്പര്യവും പഴയകാല ശില്‍പ്പകലയും വാച്ചില്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ ആകര്‍ഷകമായ വാച്ചുകള്‍. മേയ് 12 വരെയാണ് നെബുല വാച്ചുകള്‍ക്ക് വിലയില്‍ 20 ശതമാനം വരെ ഇളവ് നല്‍കുന്നത്.

സാധാരണ സ്വര്‍ണത്തിലും പേളുകളും ഡയമണ്ടുകളും റൂബികളും പ്രഷ്യസ് സ്റ്റോണുകളും പതിപ്പിച്ചും നെബുല വാച്ചുകള്‍ ലഭ്യമാണ്. ഫിലിഗ്രി, പ്രഷ്യസ് സ്റ്റോണ്‍, കാലിഗ്രഫി, നസാക്കട്ട് (കുന്തന്‍ പോള്‍ക്കി), അശോക മൗര്യ ശേഖരങ്ങളും ലഭ്യമാണ്.

 

TAGS: Titan Watches |