എസ് ബി ഐ യോനോ കൃഷിയിലൂടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പുതുക്കാം

Posted on: August 15, 2020


കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാര്‍ഷിക പരിഹാ രങ്ങള്‍ നല്‍കി കര്‍ഷക ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു. വിതയ്ക്കല്‍ മുതല്‍ വിളവെടുപ്പും പിന്നെ വിത്പനയുംവരെ ഇതില്‍ ഉള്‍പ്പെടുന്നു. കര്‍ഷകരില്‍ നിന്നും നല്ല സ്വീകരണമാണ് പ്ലാറ്റ്ഫോമിന് ലഭിക്കുത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ അസാധാരണ കാലത്ത് കര്‍ഷകരുടെ ജീവിതം സുഗമമാക്കുന്നതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) റിവ്യൂവിനും യോനോ കൃഷിയില്‍ അവസരം ഒരുക്കുന്നുണ്ട്. ഈ പുതിയ ഫീച്ചറിന്റെ അവതരണത്തോടെ കര്‍ഷകര്‍ക്ക് ഇനി കെസിസി പരിധി പുതുക്കുതിനായി ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല. കര്‍ഷകര്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് വെറും നാലു ക്ലിക്കുകളിലൂടെ പേപ്പര്‍ ജോലികളൊന്നും കൂടാതെ തന്നെ യോനോ കൃഷിയിലൂടെ കെസിസി പുതുക്കാം.

എല്ലാ കര്‍ഷകര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകില്ലെന്ന  യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് എസ് ബി ഐ
എല്ലാ ബ്രാഞ്ചുകളിലും കെസിസി പുതുക്കലിനുള്ള സൗകര്യം ഒരുക്കാന്‍ നടപടികള്‍ കൈയിക്കൊണ്ടട്ടുണ്ട്. യോനോ കൃഷിയിലൂടെയുള്ള കെസിസി പുതുക്കല്‍ എസ്ബിഐ അക്കൗണ്ടുള്ള 75 ലക്ഷം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും. പേപ്പര്‍ രഹിത കെസിസി പുതുക്കല്‍ കര്‍ഷകരുടെ ചെലവു കുറയ്ക്കുമെന്ന് മാത്രമല്ല, ഇതിനായുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും വിളവെടുപ്പ് കാലത്തും മറ്റും കാലതാമസം കൂടാതെ പെട്ടന്ന്  കാര്യങ്ങള്‍ നടക്കുകയും ചെയ്യും.

യോനോ കൃഷിയില്‍ യോനോ കെസിസി റിവ്യൂ അവതരിപ്പിക്കുന്നതിലൂടെ കര്‍ഷക ഉപഭോക്താക്കളുടെ കാര്‍ഷിക ആവശ്യങ്ങള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ നിറവേറ്റി  ബുദ്ധിമുട്ടില്ലാതെ കെസിസി പുതുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി  എസ് ബി ഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞു.

 

TAGS: SBI | SBI YONO |