എസ് ബി ഐ യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ 2.0 പ്രഖ്യാപിച്ചു

Posted on: December 6, 2019

കൊച്ചി : എസ് ബി ഐ ഡിജിറ്റൽ ആപ്ലിക്കേഷനായ യോനോയിൽ എക്സ്‌ക്ലൂസീവ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എഡിഷൻ 2.0 പ്രഖ്യാപിച്ചു. ഡിസംബർ 10 മുതൽ 14 വരെയാണ് യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ. പർച്ചേസ് നടത്തുമ്പോൾ 17 വ്യാപാര പങ്കാളികളിൽ നിന്ന് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ ഓഫറിന് പുറമെ, എല്ലാ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കും മാത്രമായി 10 ശതമാനം അധിക ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. നിലവിൽ നൂറിലേറെ വ്യാപാരികൾ യോനോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിൽ കഴിഞ്ഞ വർഷം നടത്തിയ യോനോ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വിജയത്തെ തുടർന്ന്, രണ്ടാം പതിപ്പ് നടത്തുന്നു. വമ്പിച്ച ഡിസ്‌കൗണ്ടുകളും, ക്യാഷ് ബാക്ക് ഓഫറുകളുമാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഡിസംബർ 10 മുതൽ 14 വരെയുള്ള ഫെസ്റ്റിവലിൽ 17 ഇ-കൊമേഴ്സ് വ്യാപാരികൾക്ക് പുറമേ ആമസോൺ, ലൈഫ് സ്റ്റൈൽ സ്റ്റോറുകൾ, തോമസ് കുക്ക്, ഈസിമൈട്രിപ്പ്, ഓയോ, പെപ്പർഫ്രൈ, കൂടാതെ ഹോം, ഓട്ടോ ലോണുകൾ എന്നിവയും ഭാഗമാകുന്നു. ഡിസംബർ 31 വരെ വാഹന വായ്പകൾക്ക് സീറോ പ്രോസസിംഗ് ഫീസ് ആയിരിക്കും. മാത്രമല്ല, ഭാവന വായ്പകൾക്ക് തൽക്ഷണ അംഗീകാരവും ഏകീകൃത പ്രോസസ്സിംഗ് ഫീസിലെ 50 ശതമാനം കിഴിവും ലഭ്യമാക്കും.

യോനോ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പ്രമുഖ വിഭാഗങ്ങളിൽ ഇലക്ട്രോണിക്സ്, ഫാഷൻ, ഗിഫ്റ്റിംഗ്, ജ്വല്ലറി, ഫർണിച്ചർ, യാത്ര, ഹോസ്പിറ്റാലിറ്റി, പങ്കെടുക്കുന്ന എല്ലാ വ്യാപാരികളും 5 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.