മലബാർ ഗോൾഡിൽ കാതണി ഉത്സവം

Posted on: September 17, 2020

ആകർഷകമായ കർണ്ണാഭരണങ്ങളുടെ ഏറ്റവും പുതിയ ശേഖരവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ കാതണി ഉത്സവം. ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്ന സ്വർണ്ണത്തിലും വജ്രത്തിലും തീർത്ത കാതിലണിയുന്ന വിശിഷ്ടമായ ആഭരണങ്ങൾ തെരഞ്ഞെടുക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കാതണി ഉത്സവത്തിലൂടെ ഒരുക്കിയിട്ടുള്ളത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ മുഴുവൻ ഷോറൂമുകളിലും സെപ്റ്റംബർ 25 വരെ കാതണി ഉത്സവം തുടരും.

ഇന്ത്യൻ പരമ്പരാഗത നിർമ്മിതിയായ ഡിവൈൻ കരകൗശല ഡിസൈനർ നിർമ്മിതിയായ എത്‌നിക്‌സ്, അമൂല്യ രത്‌നക്കല്ലുകൾ പതിച്ച പ്രഷ്യ, മൈൻ, ഇറാ, തുടങ്ങിയ ബ്രാൻഡുകളിലുള്ള അപൂർവ്വവും ചാരുതയാർന്നതുമായ കർണ്ണാഭരണങ്ങൾ ആഭരണപ്രേമികൾക്ക് ആകർഷകമായ വിലയിൽ സ്വന്തമാക്കാനാകും. 22 കാരറ്റ് പഴയ സ്വർണ്ണം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 100 ശതമാനം മൂല്യം കമ്പനി ഉറപ്പ് നൽകുന്നുണ്ട്.

മാർക്കറ്റിലെ ഏറ്റവും മികച്ച വിലയിൽ പഴയ സ്വർണ്ണം വിൽക്കുന്നതിനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ അവസരമുണ്ട്. ഏത് ജുവല്ലറിയിൽ നിന്നു വാങ്ങിയ സ്വർണ്ണാഭരണമായാലും പരമാവധി മൂല്യത്തിൽ തിരിച്ചെടുക്കുകയും ചെക്ക്, ആർടിജിഎസ് വഴി ഉടനടി പണം നൽകുകയും ചെയ്യുന്ന സംവിധാനം മുഴുവൻ ഷോറൂമുകളിലുമുണ്ട്.

ഭാവിയിലുള്ള വില വർധനവിൽ നിന്ന് രക്ഷനേടാനായി വിലയുടെ 10 ശതമാനം നൽകി ആഭരണങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉപഭോക്താക്കൾക്കായി മലബാർ ഗോൾഡ് ഒരുക്കിയിട്ടുണ്ട്.