മലബാർ ഗോൾഡ് ആറു മാസത്തിനുള്ളിൽ 21 ഷോറൂമുകൾ തുറക്കും

Posted on: August 28, 2019

ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആറുമാസത്തിനുള്ളിൽ 21 പുതിയ ഷോറൂമുകൾ തുറക്കും. അമേരിക്കയിലെ രണ്ടാമത്തെ ഷോറൂം 31 ന് ന്യൂ ജേഴ്‌സിയിലെ ഇസ്‌ലിനിൽ പ്രവർത്തനമാരംഭിക്കും. ഷിക്കാഗോയിലെ വെസ്റ്റ് ഡെവോൺ അവന്യുവിലാണ് അമേരിക്കയിലെ ആദ്യ ഷോറൂം. വികസനത്തിന്റെ ഭാഗമായി ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ് ട്രേലിയ, കാനഡ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലേക്കും മലബാർ ഗ്രൂപ്പ് ചുവടുവെയ്ക്കും.

അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലടക്കം പത്ത് രാജ്യങ്ങളിലായാണ് മലബാർ ഗോൾഡിന്റെ ജുവല്ലറി ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ആഗോള വിപണിക്ക് പുറമെ ഇന്ത്യൻ വിപണിയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കൂടുതൽ ഷോറൂമുകളും നിർമാണ യൂണിറ്റുകളും ആരംഭിക്കുന്നതിനൊപ്പം വിവിധ ജോലികളിലേക്ക് നിയമിക്കാനുതകുന്ന വിധത്തിൽ യുവാക്കളെ പരിശീലിപ്പിക്കാൻ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളും തുടങ്ങുമെന്ന് അദേഹം പറഞ്ഞു.