മലബാർ ഗോൾഡ് ന്യൂജേഴ്‌സിയിലെ രണ്ടാമത്തെ ഷോറൂം തുറന്നു

Posted on: September 3, 2019

ന്യൂയോർക്ക് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അമേരിക്കയിലെ ന്യൂജേഴ്‌സിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ഷോറൂമിന്റെ ഉദ്ഘാടനം വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് മേയർ ജോൺ മകോർമാക് ഉദ്ഘാടനം ചെയ്തു.

മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ്, കോ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, എംഡി (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ഷംലാൽ അഹമ്മദ്, എംഡി (ഇന്ത്യ ഓപ്പറേഷൻസ്) ഒ. ആഷർ, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ സലാം കെ. പി, യുഎസ് ഓപ്പറേഷൻസ് പ്രസിഡന്റ് ജോസഫ് ഈപ്പൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.