മലബാർ ഗോൾഡിൽ ഏതു സ്വർണ്ണവും വിറ്റു പണമാക്കാം

Posted on: August 4, 2019

കോഴിക്കോട് : മലബാർ ഗോൾഡിൽ ഏതു ജുവല്ലറിയിൽ നിന്നു വാങ്ങിയ സ്വർണ്ണവും വിറ്റ് പകരം ആഭരണമോ പണമോ വാങ്ങാം. മൂല്യത്തിൽ ഒരു കിഴിവും വരുത്താതെയാണ് ഉപഭോക്താക്കൾക്ക് ഈ അവസരം നൽകുന്നതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു.

കാരറ്റ് അനലൈസർ കൊണ്ട് പഴയ സ്വർണ്ണത്തിന്റെ മാറ്റ് പരിശോധിച്ച് മൂല്യത്തിന് അനുസരിച്ച് വില നൽകും. സ്‌പോട്ട് പേമെന്റ് വഴി കസ്റ്റമറുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനും സംവിധാനമുണ്ട്. മലബാർ ഗോൾഡിൽ നിന്നും സ്വർണ്ണം വാങ്ങുമ്പോൾ കൃത്യമായ ബിൽ നൽകുന്നതു വഴി ബൈ ബാക്ക് ഗാരന്റി, ഇൻഷുറൻസ് പരിരക്ഷ, ആജീവനാന്ത മെയിന്റനൻസ് എന്നിവ ഉറപ്പാക്കുന്നുണ്ട്.

സ്വർണ്ണത്തിന്റെ വില വർധനയിൽ നിന്ന് രക്ഷ നേടാൻ 10 ശതമാനം തുക അഡ്വാൻസ് നൽകി ആഭരണങ്ങൾ മുൻകൂർ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ബുക്ക് ചെയ്ത സമയത്തെ വില, വാങ്ങുന്ന സമയത്തെ വില ഇവയിൽ ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണ്ണം നൽകുമെന്ന് എം. പി. അഹമ്മദ് പറഞ്ഞു.