ടൈറ്റന്‍ രാഗ കോക്‌ടെയ് ശേഖരം വിപണിയില്‍

Posted on: June 1, 2019

കൊച്ചി: ടൈറ്റന്‍ രാഗ കോക്‌ടെയ് വാച്ചുകളുടെ ശേഖരം വിപണിയിലെത്തി. വനിതകള്‍ക്കുള്ള ടൈറ്റന്‍ വാച്ച് ബ്രാന്‍ഡാണ് ടൈറ്റന്‍ രാഗ. വസ്ത്രങ്ങള്‍ക്കും മനോഭാവത്തിനും മാറ്റുകൂട്ടുന്നതാണ് പുതിയ കോക്‌ടെയ് വാച്ചുകള്‍.

മുത്തുച്ചിപ്പി ഡയലി വലിപ്പമേറിയ സ്വരോസ്‌കി ക്രിസ്റ്റലുകള്‍ പതിച്ച ആറ് ആകര്‍ഷകമായ വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്. ഉത്കൃഷ്ടമായ രീതിയി രൂപകല്‍പ്പന ചെയ്ത ഈ വാച്ചുകള്‍ അണിയുന്നവര്‍ക്ക് ഗാംഭീര്യം പകരുന്ന തികവാര്‍ന്ന ആക്‌സസറിയാണ്. പുതിയ മാഗ്നറ്റിക് ക്ലാസ്പുകളോടെ എത്തുന്ന കോക്‌ടെയ് വാച്ചുകള്‍ക്കൊപ്പം ആകര്‍ഷകമായ മോതിരവും പ്രത്യേക പായ്‌ക്കേജിംഗ് ബോക്‌സില്‍ ലഭ്യമാകും.

മൂന്ന് വ്യത്യസ്ത ശൈലികളിലുള്ള ആറ് ടൈംപീസുകളാണ് കോക്‌ടെയ് ശേഖരത്തിലുള്ളത്. മൂന്ന് വലിയതും ഒട്ടേറെ ചെറിയതുമായ സ്വരോസ്‌കി ബഗേറ്റ് കട്ട് ക്രിസ്റ്റലുകളാണ് എനിഗ്മ ഡിസൈനിലെ സ്ട്രാപ്പി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എക്സ്റ്റസി എന്ന മോഡലിന് സ്വരോസ്‌കി ഡാന്‍സിംഗ് ക്രിസ്റ്റല്‍ സ്ട്രാപ്പും ബഗേറ്റ് കട്ട് ക്രിസ്റ്റലുകളും നാല് സ്വരോസ്‌കി ക്രിസ്റ്റലുകളോട് കൂടിയ മുത്തുച്ചിപ്പി ഡയലും ഓരോ സ്ട്രാപ്പിലേയും ചെറുതും വലുതുമായ സ്വരോസ്‌കി ക്രിസ്റ്റലുകളും സൗന്ദര്യം പകരുന്നു. ക്രെസന്റ് വാച്ചുകള്‍ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. സ്വരോസ്‌കി ഹാഫ് മൂണ്‍ ക്രിസ്റ്റല്‍ സ്ട്രാപ്പും ചന്ദ്രാകൃതിയിലുള്ള നാല് സ്വരോസ്‌കി ക്രിസ്റ്റലോണുമാണ് ഓരോ ബ്രേയ്‌സ്‌ലെറ്റിലും. അതുകൊണ്ടുതന്നെ സംപൂര്‍ണമായ ഒരു ബ്രേയ്‌സ്‌ലെറ്റ് പോലെ തന്നെ തോന്നിപ്പിക്കും.

14995 മുതല്‍ 17995 രൂപവരെയാണ് ടൈറ്റന്‍ രാഗ കോക്‌ടെയ് ശേഖരത്തിന്റെ വില. തെരഞ്ഞെടുക്കപ്പെട്ട വേള്‍ഡ് ഓഫ് ടൈറ്റന്‍ സ്റ്റോറുകളില്‍ നിന്ന് കോക്‌ടെയ് ശേഖരം സ്വന്തമാക്കാം.

വനിതകള്‍ക്കു മാത്രമായി സമര്‍പ്പിക്കപ്പെട്ട വാച്ച് ബ്രാന്‍ഡാണ് ടൈറ്റന്‍ രാഗയെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ഹെഡ് കണ്‍വാ പ്രീത് വാലിയ പറഞ്ഞു. വനിതകള്‍ക്ക് കൃത്യതയോടെ സ്വയം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമാണ് ടൈറ്റന്‍ രാഗ കോക്‌ടെയ് ശേഖരം.

TAGS: Titan |