ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

Posted on: October 17, 2019

 

കൊച്ചി: പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ ആയുഷ്മാന്‍ ഖുറാനയെ ടൈറ്റന്‍ ഐവെയര്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ടൈറ്റന്‍ ഫ്രെയിംസ്, സണ്‍ഗ്ലാസസ്, ലെന്‍സ് എന്നിവയുടെ ഇനി മുതലുള്ള പ്രചാരണത്തില്‍ ആയുഷ്മാന്‍ ഖുറാന ഭാഗമാകും.

ആറു വയസ് മുതല്‍ അറുപത് വയസ് വരെയുള്ള പ്രായക്കാരുടെ വ്യക്തിത്വം ഉറപ്പാക്കുന്ന ബ്രാന്‍ഡാണ് ടൈറ്റന്‍ ഐവെയര്‍ എന്ന് ടൈറ്റന്‍ ഐവെയര്‍ ഡിവിഷന്‍ സിഇഒ റോണി തലാറ്റി പറഞ്ഞു. ആയുഷ്മാന്‍ ഖുറാനയെ ബ്രാന്‍ഡ് അംബാസിഡറായി ലഭിച്ചത് ഏറ്റവും ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനപ്രീതിയാര്‍ജ്ജിച്ച ടൈറ്റന്‍ ഫ്രെയിംസ്, സണ്‍ഗ്ലാസസ് ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആയുഷ്മാന്‍ ഖുറാന പറഞ്ഞു. ‘സണ്‍ഗ്ലാസസ് എനിക്ക് പ്രിയപ്പെട്ടതാണ്. ഞാന്‍ ആരാധിക്കുന്ന ഒരു ബ്രാന്‍ഡുമായി സഹകരിക്കുന്നത് ഏറെ താത്പര്യമുണര്‍ത്തുന്നതാണ്.’ ഖുറാന പറഞ്ഞു.

മുഖ്യാധാരാ സിനിമയുടെ ജനപ്രിയ നായകനായ ആയുഷ്മാന്‍ ഖുറാനയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ ഐവെയര്‍ ഡിവിഷന്‍ മാര്‍ക്കറ്റിംഗ് ഹെഡ് ശാലിനി ഗുപ്ത പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതിബദ്ധത, ഗുണമേന്മയിലെയും രൂപകല്‍പ്പനയിലെയും മികച്ച ഗുണമേന്മയ്ക്കായുള്ള ടൈറ്റന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

TAGS: Titan |