ഉപയോക്താവിനെ മനസിലാക്കുന്ന രൂപകല്പനയിലാണ് കല : രേവതി കാന്ത്

Posted on: April 30, 2021

കൊച്ചി : ജീവിതത്തിന്റെ എല്ലാ വശങ്ങളുമായും ആഴത്തിൽ ഇഴചേർന്ന് നിൽക്കുന്നതാണ് ഡിസൈൻ എന്ന് ടൈറ്റൻ കമ്പനി ചീഫ് ഡിസൈൻ ഓഫീസർ രേവതി കാന്ത്. ആളുകളുമായി പെട്ടെന്ന് തന്നെ സംവദിക്കാനും ഗുണപരമായ സ്വാധീനം ചെലുത്താനുമുള്ള ശക്തി അതിനുണ്ട്. ഫിസിക്കൽ, ഡിജിറ്റൽ, ഫിജിറ്റൽ തലങ്ങളിലൂടെ സീമാതീതമായി സഞ്ചരിക്കുവാൻ ഡിസൈൻ സഹായിക്കുന്നു. ഉപയോക്താവിനെ മനസിലാക്കുന്നതിലും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലുമാണ് നല്ല രൂപകല്പന സൃഷ്ടിക്കുക എന്ന കല ഒളിഞ്ഞിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

എല്ലാവർക്കുമായി നവീനമായ ഉത്പന്നങ്ങൾ പുനർരൂപകല്പന ചെയ്യുന്നതിന് സർഗാത്മകമായ ചിന്ത തുടർച്ചയായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇന്ന് നിർണായകവും തന്ത്രപ്രധാനവുമായ ആസ്തിയായാണ് ഡിസൈനെ കാണുന്നത്. മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്ത് ബ്രാൻഡുകളുടെ പ്രസക്തി നിലനിർത്തുന്നതിനൊപ്പം ഉപയോക്താക്കളെ ശക്തിപ്പെടുത്തുന്നതിനും അത് സഹായിക്കും. ജീവിതത്തിലെ രൂപകല്പനകളുടെ ലോകവും നമ്മുടെ ജോലിയും തമ്മിലുള്ള യോജിപ്പ് മനസിലാക്കുക എന്നത് ഡിസൈനറെ സംബന്ധിച്ച് അനിവാര്യമാണ് രേവതി കാന്ത് അഭിപ്രായപ്പെട്ടു.

TAGS: Revathi Kant | Titan |