സമ്പദ് രംഗത്തെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ടൈറ്റന്റെ ലെറ്റ്‌സ്‌ഗെറ്റ് ഇന്ത്യടിക്കിംഗ്

Posted on: August 20, 2020

കൊച്ചി :  ഇന്ത്യയുടെ സമ്പദ് രംഗത്തെ വീണ്ടും ചലനാത്മകമാക്കാന്‍ ടൈറ്റന്‍ കമ്പനി  നവീനമായ ലെറ്റ്‌സ്‌ ഗെറ്റ് ഇന്ത്യ ടിക്കിംഗ്  കാമ്പയിന് തുടക്കം കുറിച്ചു. സമ്പദ് രംഗത്തിന്റെ ഓരോ പല്‍ച്ചക്രവും ചലിച്ചാല്‍ മാത്രമേ പഴയ രീതിയിലേയ്ക്ക് മടങ്ങിവരാനാകൂ എന്ന ആശയം പ്രചരിപ്പിക്കുന്ന ഫിലിം ഈ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കി. മുന്‍കാലത്തെ സാധാരണ ജീവിതങ്ങളിലേയ്ക്ക് സുരക്ഷിതമായി തിരിച്ചുവരവ് നടത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ചിത്രം.

ലോക്ക്ഡൗണിനുശേഷം ആദ്യമായി ഒരു ചെറിയ പെണ്‍കുട്ടിയും അമ്മയും ഷോറൂമില്‍ എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. പെണ്‍കുട്ടി അവളുടെ ജന്മദിനസമ്മാനമായി ഒരു വാച്ച് തെരഞ്ഞെടുക്കുന്നു. ഈ വാച്ച് വാങ്ങുന്നതിലൂടെ തുടര്‍ച്ചയായി എത്രയെത്ര ജീവിതങ്ങളിലേയ്ക്കാണ് അതിന്റെ ഗുണം എത്തുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു. സമ്പദ് രംഗത്തിന്റെ സംഗീതത്തേയും കാഴ്ചകളേയും ശബ്ദങ്ങളേയും ഈ ചിത്രം ചേര്‍ത്തുവയ്ക്കുന്നു.

സമ്പദ് രംഗത്തെ ഡിമാന്‍ഡ് തിരികെ കൊണ്ടുവരേണ്ടതിനെക്കുറിച്ച് ഒട്ടേറെ വിദഗ്ധര്‍ സംസാരിക്കുന്നുണ്ടെന്ന് ടൈറ്റന്‍ കമ്പനി  വാച്ചസ് ആന്‍ഡ് വെയറബിള്‍സ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുപര്‍ണ മിത്ര ചൂണ്ടിക്കാട്ടി. സമ്പദ് രംഗത്തെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്താന്‍ ഓരോ വ്യക്തിയും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. ഈ ആശയത്തിന്റെ വിത്ത് മുളച്ചതാണ് ലെറ്റ്‌സ് ‌ഗെറ്റ് ഇന്ത്യ
ടിക്കിംഗ് എന്ന പ്രചാരണം.

ഒരേമനസുള്ള വ്യക്തികളും സ്ഥാപനങ്ങളും ലെറ്റ്‌സ്‌ഗെറ്റ്ഇന്ത്യടിക്കിംഗ് എന്ന പ്രസ്ഥാനവുമായി www.letsgetindiaticking.com എന്ന വെബ്‌സൈറ്റിലൂടെ കൈകോര്‍ക്കാനും ഇന്ത്യയെ മുന്നോട്ടു നയിക്കുമെന്ന് പ്രതിജ്ഞ ചെയ്യാനും ടൈറ്റന്‍ ആഹ്വാനം ചെയ്യുന്നു. ഈ പ്രതിജ്ഞയിലൂടെ ജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ പുനരാരംഭിക്കാനും ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യാനും എത്ര ചെറുതാണെങ്കില്‍പോലും ഏതെങ്കിലും സാധനങ്ങള്‍ വാങ്ങുന്നതിനും പ്രേരിപ്പിക്കും. നിലവിലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാനാണ് ലെറ്റ്‌സ് ‌ഗെറ്റ് ഇന്ത്യ
ടിക്കിംഗ് എന്ന പ്രസ്ഥാനം.

ടൈറ്റന്‍ കമ്പനിയുടെ ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ചാനലുകളില്‍ ലെറ്റ്‌സ്‌ ഗെറ്റ് ഇന്ത്യ
ടിക്കിംഗ് പ്രദര്‍ശിപ്പിക്കും. ചിത്രം കാണുന്നതിനുള്ള ലിങ്ക്: https://youtu.be/14YsjDA4lwM