ഡയമണ്ട് സ്റ്റഡഡ് ആഭരണങ്ങൾക്ക് മികച്ച ഓഫറുകളുമായി തനിഷ്‌ക്

Posted on: January 10, 2017

കൊച്ചി : തനിഷ്‌ക് സ്റ്റഡഡ് ഡയമണ്ട് ആഭരണ ശ്രേണിയിൽ മികച്ച ഓഫറുകൾ അവതരിപ്പിച്ചു. 50,000 രൂപയിൽ താഴെയുള്ള സ്റ്റഡ് ആഭരണ പർച്ചേസിന് 5 % കിഴിവും 1 ലക്ഷം രൂപയ്ക്ക് താഴെയുള്ള ബില്ലിന് 10 % കിഴിവും, ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ 15 % കിഴിവും ലഭിക്കും. 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള പർച്ചേസിന് 20 % വരെയും ഒരു കോടിയിൽ കൂടുതലുള്ള ബില്ലിനുമേൽ 30 % വരെയും ഇളവു നൽകുന്നതാണ്. കൂടുതൽ തുകയ്ക്കുള്ള പർച്ചേസിന് കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കുന്നു എന്നതും ഈ ഓഫറിന്റെ പ്രത്യേകതയാണ്.

ട്രഡീഷനൽ, കണ്ടംപററി വിഭാഗത്തിൽ ക്വീൻ ഓഫ് ഹാർട്ട്‌സ്, നിലോഫർ, സുഹുർ തുടങ്ങിയ വൈവിധ്യമായ കളക്ഷനാണ് തനിഷ്‌ക് ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ എക്‌സ്‌ചേഞ്ചിലൂടെ പഴയ സ്വർണ്ണത്തിന് മികച്ച വില നൽകുന്നതിനും തനിഷ്‌ക് ഷോറൂമുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

TAGS: Tanishq | Titan |