മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു

Posted on: December 4, 2018

കൊച്ചി ; മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഡയമണ്ട് ആഭരണങ്ങളുടെ പ്രത്യേക വില്പനയായ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. അമൂല്യമായ ഡയമണ്ടുകളടങ്ങിയ വിപുലമായ ആഭരണ ശ്രേണിയാണ് മൈന്‍ ഡയമണ്ട് ഫെസ്റ്റിവലിന്റെ ഭാഗമായി ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.

ഫെസ്റ്റിവലിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഡയമണ്ട് വിലയില്‍ 20 ശതമാനം വരെ കിഴിവ് ലഭിക്കും. അമൂല്യമായ ഡയമണ്ടുകളില്‍ കലാകാരന്മാരുടെ കരുവിരുതിനാല്‍ തീര്‍ത്ത ആഭരണങ്ങളാണ് മൈന്‍ ഡയമണ്ട് ഫെസ്റ്റിവലിന്റെ പ്രത്യേകത. 2019 ജനുവരി വരെയാണ് ഫെസ്റ്റിവലിന്റെ കാലാവധി.

കമ്പനി വില്‍ക്കുന്ന എല്ലാ ഡയമണ്ട് ആഭരണങ്ങളും ഐ ജി ഐ, ജി ഐ എ അംഗീകാരം ഉള്ളവയാണ്. കൂടാതെ ബി ഐ എസ്, ഹാള്‍മാര്‍ക്ഡ് സ്വര്‍ണം, വിശദവും സുതാര്യവുമായ പ്രൈസ് ടാഗ്, ആജീവനാന്ത മെയ്ന്റനന്‍സ്, 100 ശതമാനം ബൈബാക്ക് ഗാരന്റി, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മാത്രം പ്രത്യേകതയാണ്.