ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്

Posted on: April 25, 2024

കൊച്ചി : ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ് ഇന്ത്യ ട്രാവല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട്. മൂന്നാര്‍, വയനാട്, തിരുവനന്തപുരം ഉള്‍പ്പെടെ 16 ടെസ്റ്റിനേഷനുകളിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് 30% ഏറെ വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങിലേക്ക് കൂടുതല്‍ കണക്റ്റിവിറ്റി ലഭ്യമാക്കിയതാണ് ടൂറിസ്റ്റുകളുടെ വര്‍ദ്ധനവിന് കാരണം. മേക്ക്മൈട്രിപ്പ് അവരുടെ ഉപയോക്താക്കളുടെ യാത്രക്ക് ആവശ്യമായ തിരയലുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഇന്ത്യ ട്രാവല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 2023-ല്‍ പ്രതിവര്‍ഷം മൂന്നില്‍ കൂടുതല്‍ യാത്രകള്‍ നടത്തുന്ന ആളുകളുടെ എണ്ണം 25% വര്‍ദ്ധിച്ചതായി കാണിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ അയോധ്യ, ഉജ്ജെയിന്‍, ബദരീനാഥ് പോലുള്ള പുണ്യസ്ഥലങ്ങള്‍ക്കായുള്ള തിരയലുകളില്‍ 97% വര്‍ദ്ധിച്ചട്ടുണ്ട്. വാരാന്ത്യ പര്യടനങ്ങളോട് പ്രിയം തുടരുന്ന സഞ്ചാരികള്‍ മൂന്നാര്‍, വയനാട്, ഊട്ടി എന്നിവയാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര വിമാന യാത്രികരില്‍ തിരുവനന്തപുരം തിരയുന്നവരില്‍ 42% വളര്‍ച്ചയും കാണിക്കുന്നുണ്ട്. വില്ലകളാണ് കേരളത്തിലെ സഞ്ചാരികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ട്രാവല്‍ തിരയലുകളില്‍ 30% വും ദുബായ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ്. ലണ്ടന്‍, ടൊറന്റോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങള്‍. പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങള്‍തേടുന്നവര്‍ക്ക് ഹോങ്കോംഗ്, അല്‍മാട്ടി, പാരോ, ബാക്കു, ഡാ നാങ്, ടിബില്‍സി എന്നിവടങ്ങളാണ് പ്രിയം.

ആഭ്യന്തര തലത്തിലും ആഗോളതലത്തിലും ടൂറിസത്തിന്റെ ഭാവി രൂപപ്പെടുത്താന്‍ ഇന്ത്യന്‍ സഞ്ചാരികളുടെമാറിവരുന്ന സ്വഭാവരീതികള്‍ മനസ്സിലാക്കി യാത്ര അനുഭവം മെച്ചപ്പെടുത്തി അതിലൂടെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും സഹായിക്കുന്നതിനാണ് മേക്ക്മൈട്രിപ്പിന്റെ ഇന്ത്യ ട്രാവല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് എന്ന് മേക്ക്മൈട്രിപ്പിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മാഗോ പറഞ്ഞു.

 

TAGS: Make My Trip |