സോണി ഹെഡ്‌ഫോൺ ഡബ്ല്യുഎച്ച്- 1000എക്‌സ്എം3

Posted on: October 15, 2018

സോണിയുടെ അത്യാധുനിക ഹെഡ്‌ഫോണായ ഡബ്ല്യുഎച്ച്- 1000എക്‌സ്എം3 വിപണിയിൽ അവതരിപ്പിച്ചു. മുൻ മോഡലായ ഡബ്ല്യുഎച്ച്-1000എക്‌സ്എം2 ലെ പ്രോസറിനേക്കാൾ നാലിരട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന എച്ച് ഡി നോയ്‌സ് ക്യാൻസലിംഗ് പ്രൊസസറായ ക്യൂഎൻ1 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തെരുവിലെ ഗതാഗത ശബ്ദവും മനുഷ്യശബ്ദവും പോലുള്ള പശ്ചാത്തല ശബ്ദങ്ങൾ കുറയ്ക്കാൻ സഹായിക്കും.

സ്ഥിരമായി യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഈ പ്രീമിയം ഹെഡ്‌ഫോണുകൾ. ഹെവി ബീറ്റുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ലിക്വിഡ് ക്രിസ്റ്റൽ പോളിമർ (എൽസിപി) ഡയഫ്രം ഉള്ള 40 എംഎം ഡ്രൈവർ യൂണിറ്റാണ് ഇതിലുള്ളത്. 32 ബിറ്റ് ഓഡിയോ സിഗ്നൽ പ്രോസസിംഗും ആംപ്ലിഫയർ പ്രവർത്തനക്ഷമത അടക്കമുള്ള ഡിഎസിയും ശബ്ദ മികവ് ഉറപ്പുവരുത്താൻ സഹായിക്കുന്നു.

ഹെഡ്‌ഫോൺ ഓഫ് ചെയ്യാതെ തന്നെ ഒരാളുടെ ചുറ്റിലും നടക്കുന്നത് അറിയാൻ സഹായിക്കുന്ന ക്വിക്ക് അറ്റൻഷൻമോഡ് ഇതിലുണ്ട്. വലതുവശത്തെ ടച്ച് പാഡിൽ എളുപ്പത്തിൽ സൈ്വപ്പ് ചെയ്തുകൊണ്ട് വോളിയം കൂട്ടുകയോ കുറയ്ക്കുകയോ ട്രാക്ക് മാറ്റുകയോ ചെയ്യാൻ സാധിക്കും.

ഈ ഹെഡ്‌ഫോണുകൾ വിമാനയാത്രയ്്ക്ക് ഏറ്റവും അനുയോജ്യമാണ്. ഇതിലെ അറ്റ്‌മോസ്ഫിയറിക് പ്രഷർ ഒപ്റ്റിമൈസിംഗ് സെൻസർ സംവിധാനം ഉപയോഗിക്കുന്ന വ്യക്തിക്ക് ചുറ്റുമുള്ള അന്തരീക്ഷമർദ്ദം കണ്ടെത്തുകയും അതിന് ശേഷം നോയിസ് ക്യാൻസലിംഗ് ഉപയോഗപ്പെടുത്തുകയും ചെയ്യാം.

കേവലം 225 ഗ്രാം മാത്രമാണ് ഭാരം. കറുപ്പ് , പ്ലാറ്റിനം സിൽവർ, ഗോൾഡൻ നിറങ്ങളിൽ ലഭിക്കും. ഒക്ടോബർ 18 വരെ ആമസോൺ, ക്രോമ എന്നിവ വഴി പ്രീബുക്ക് ചെയ്യാവുന്നതാണ്. ഒക്ടോബർ 18 മുതൽ രാജ്യത്തെ എല്ലാ സോണി സെന്ററുകൾ, പ്രധാനപ്പെട്ട ഇലക്ട്രോണിക് കടകൾ എന്നിവ വഴിയും ലഭ്യമാകും