സോണി എച്ച് എക്‌സ് ആര്‍എന്‍എക്‌സ് 200

Posted on: November 29, 2018

കൊച്ചി : സോണി പുതിയ ഹാന്‍ഡ് ഹെല്‍ഡ് കാം കോര്‍ഡര്‍ എച്ച്എക്‌സ്ആര്‍എന്‍എക്‌സ് 200 അവതരിപ്പിച്ചു. ചെലവ് കുറഞ്ഞ ഈ മോഡല്‍ ഒതുക്കം ഉള്ളതാണ്. 1.0 ടൈപ്പ് എക്‌സ്‌മോര്‍ ആര്‍സി മോസ് ഇമേജ് സെന്‍സര്‍, 4 വിവാഹ വേളകളില്‍ 4 കെ ഇമേജുകള്‍ അപ്പാടെ ഒപ്പിയെടുക്കുന്ന സ്‌പെഷല്‍ കളര്‍ ട്യൂണ്‍-അപ്, എന്നിവയാണ് പ്രത്യേകതകള്‍.

സിമോസ് ഇമേജ് സെന്‍സറും 14.2 സെന്‍സറും ചേര്‍ന്നാണ് വിസ്മയിപ്പിക്കുന്ന ഹൈ റസലൂഷന്‍ ഇമേജുകള്‍ ഒപ്പിയെടുക്കുക. എച്ച്ഡി ഷൂട്ടിന് മികച്ച നിലവാരം ലഭ്യമാക്കുന്ന ഹൈ റസലൂഷന്‍ സെന്‍സറാണ് മറ്റൊരു ഘടകം. എച്ച് എക്‌സ് ആര്‍-എന്‍ എക്‌സ് 200-ലെ ഹൈ റസലൂഷന്‍ സെന്‍സര്‍ ജീവസുറ്റ ചിത്രങ്ങളാണ് ലഭ്യമാക്കുന്നത്. വിശാലമായ കാഴ്ചകള്‍ ഒപ്പിയെടുക്കുന്നത് 29 എംഎം വൈഡ് ത്രീ ആംഗിള്‍ ജി ലെന്‍സ് ആണ്. മാനുവല്‍ ലൈന്‍സും ഒപ്പം ഉണ്ട്.

സോണിയുടെ സവിശേഷമായ ബൈ പിക്‌സല്‍ സൂപ്പര്‍ റസലൂഷന്‍  സാങ്കേതികവിദ്യ, ക്ലിയര്‍ ഇമേജ് സൂം എന്നിവ വഴി 12 എക്‌സ് ഒപ്റ്റിക്കല്‍ സൂം എച്ച്ഡിയില്‍ 24 എക്‌സിലും 4കെയില്‍ 18 എക്‌സിലും നല്‍കുന്ന മികവ് സമാനതകള്‍ ഇല്ലാത്തതാണ്. ബില്‍റ്റ് ഇന്‍ സ്റ്റെപ് എന്‍ഡി ഫില്‍റ്ററുകള്‍ അതിവേഗം ചിത്രങ്ങള്‍ എടുക്കാന്‍ സഹായകമാണ്. കൃത്യതയും വ്യക്തതയും ഉള്ള ചിത്രങ്ങള്‍ അതീവ ചാരുതയോടെ എന്നതാണ് സോണിയുടെ പുതിയ ഉല്പന്നത്തിന്റെ പ്രമേയം.

എംസിഎക്‌സ്-500 മള്‍ട്ടി ക്യാമറ ലൈവ് പ്രൊഡ്യൂസര്‍, ആര്‍ എം 30 ബിപി റിമോട്ട് കമാന്‍ഡര്‍ എന്നിവ ലൈവ് പരിപാടികള്‍ എച്ച് ഡിയില്‍ സ്ട്രീം ചെയ്യുന്നു. 4കെ 100 എംബിപിഎസിലാണ് റെക്കോര്‍ഡിംഗ് ഡ്യുവല്‍ മീഡിയ സ്ലോട്ടുകള്‍ വഴിയാണ് റിലേ. വില 1,60,000 രൂപ.

TAGS: Sony |