സോണി പുതിയ ഹെഡ് ഫോൺ, സ്പീക്കർ ശ്രേണി അവതരിപ്പിച്ചു

Posted on: April 18, 2018

കൊച്ചി : ഓഡിയോ വിഭാഗത്തിൽ തങ്ങളുടെ സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്താനായി സോണി ഇന്ത്യ പുതിയ ഹെഡ് ഫോൺ ശ്രേണിയും എക്‌സ്ട്രാ ബാസ് വയർലെസ് സ്പീക്കർ നിരയും അവതരിപ്പിച്ചു.

വിസ്മയിപ്പിക്കുന്ന വിധം ഉന്നതഗുണമേന്മയും പരിശുദ്ധിയും ഉള്ള ശബ്ദം നൽകാൻ വേണ്ടി രൂപകൽപന ചെയ്തവയാണ് ഈ ഹെഡ് ഫോണുകൾ. വർദ്ധിച്ചു വരുന്ന ഡിമാൻഡ് പരിഗണിച്ച് ഉപഭോക്താക്കലുടെ ഉയർന്ന സംഗീതാസ്വാദന ശീലങ്ങളെ തൃപ്തിപ്പെടുത്താനായി അനന്യമായ സവിശേഷതകളോടെ എക്‌സ്ട്രാ ബാസ് വയർലെസ് സ്പീക്കർ നിര കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു.

യാത്രയിൽ ധരിക്കുന്ന ഹെഡ് ഫോണുകൾക്ക് യഥാർത്ഥ വയർലെസ് ആയ രൂപകൽപന വളരെ പ്രധാനമാണ്. ലോകത്തിലെ ആദ്യത്തെ യഥാർത്ഥ വയർലെസ് നോയ്‌സ് കാൻസലിംഗ് ഹെഡ് ഫോൺ ആയ ഡബ്ല്യൂയൂ എഫ് -എസ്പി 700എനിൽ ഡിജിറ്റൽ നോയ്‌സ് കാൻസലിംഗ് സാങ്കേതിക വിദ്യയും സ്പ്ലാഷ് പ്രൂഫ് രൂപകൽപനയും ഇണക്കി ചേർത്തിരിക്കുന്നു.

ഡബ്ല്യൂ യൂ എഫ് -എസ് പി 700 എൻ, ഡബ്ല്യൂ യൂ ഐ എസ് പി 600 എൻ, ഡബ്ല്യൂ യൂ ഐ എസ് പി500 , ഡബ്ല്യൂയൂ ഐ സി 300, ഡബ്ല്യൂയൂ എച് സിഎച്400, ഡബ്ല്യൂയൂ എച്‌സിഎച് 50 എന്നിവയിലെല്ലാം വൺ-ടച്ച് കണക്റ്റിവിറ്റി, എൻ എഫ് സി , ബ്ലൂ ടൂത്ത് എന്നിവയും ലഭ്യമാണ്. ഡബ്ല്യൂ യൂ എഫ് -എസ് പി 700 എൻ, ഡബ്ല്യൂ യൂ ഐ എസ് പി 600 എൻ എന്നീ ഹെഡ് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റൻറ് സൗകര്യം കൂടി ചേർത്ത് കൂടുതൽ സ്മാർട്ട് ആക്കിയിരിക്കുന്നു. ഇത് ഓപ്ടിമൈസ് ചെയ്യാനുള്ള അപ് ഡേറ്റും ലഭ്യമാണ്.

സോണി അവരുടെ എക്‌സ്ട്രാ ബാസ് ശ്രേണിയിൽ എസ് ആർ എസ് -എക്‌സ് ബി 41, എസ് ആർ എസ് -എക്‌സ് ബി31 , എസ് ആർ എസ് -എക്‌സ് ബി21 എന്നീ മൂന്ന് പുതിയ പോർട്ടബിൾ സ്പീക്കറുകൾ കൂടി ചേർത്ത് വിപുലീകരിക്കുന്നു. സോണിയുടെ എക്‌സ്ട്രാ ബാസ് സ്പീക്കർ വിപണിയിൽ നേടിയ വളർച്ച പരിഗണിച്ചാണ് ഈ വിപുലീകരണം. ഇവ വാട്ടർ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് ആയ ഈ സ്പീക്കറുകൾ കജ67 റേറ്റിംഗ് ഉള്ളവയാണ്. ഇനി കടൽ തീരത്തോ സ്വമ്മിംഗ് പൂളിന് അരികത്തോ പാർട്ടി നടത്തിയാൽ ഈ സ്പീക്കറുകൾ വെച്ചു ആഘോഷിക്കാം. ഇത് ചളിയിൽ വെച്ചാൽ പോലും പ്രശ്‌നമില്ല. കേടാകുമെന്ന ഭയം വേണ്ട. പല തരത്തിലുള്ള 100 സ്പീക്കറുകൾ ബ്ലൂ ടൂത്ത് വഴി കണക്റ്റ് ചെയ്ത് ഒരു വയർലെസ് പാർട്ടി ചെയിൻ സൃഷ്ടിക്കാം. പാർട്ടിക്ക് കൂടുതൽ ഊർജ്ജം പകരാനായി ഈ സ്പീക്കറുകളിൽ ഓരോ താളവും കൂടുതൽ മിഴിവുല്ലതാക്കുന്ന പാർട്ടി ബൂസ്റ്റർ സവിശേഷതയും ചേർത്തിരിക്കുന്നു.

TAGS: Sony |