28
Sunday
April 2024
April 2024
പുതിയ ഓഫറുമായി ടാറ്റ സ്കൈ
Posted on: October 2, 2018
കൊച്ചി : ടാറ്റ സ്കൈ ദുരന്തത്തില്‍ നിന്നും കരകയറുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വേഗവും നിലവാരവുമുള്ള കണക്റ്റീവിറ്റി ഉറപ്പു നല്‍കുന്നതിനായി ഏറ്റവും പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ഓഫററില് എച്ച്ഡി കണക്ഷന്, ഇന്സ്റ്റലേഷന്, ചാനല്‍ ആക്റ്റിവേഷന്‍ തുടങ്ങിയവയെല്ലാം കൂടി 2499 രൂപയ്ക്കു ലഭിക്കും. അത്രയും തന്നെ തുക അപ്പോള്‍ തന്നെ ടാറ്റ സ്കൈ അക്കൗണ്ടില്‍ ബാലന്‍സായി തിരികെ ലഭിക്കുകയും ചെയ്യും.
ലോകോത്തര നിലവാരമുള്ള സേവനം കൂടാതെ ലോകവുമായുള്ള റീക്കണക്ഷനിലൂടെ വരിക്കാര്‍ക്ക് ഏറ്റവും മികച്ച ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം. ഈ കണക്ഷന് ലഭിക്കാന്‍ വരിക്കാര്‍ ഏറ്റവും അടുത്തുള്ള ഡീലറെ സമീപിച്ച് 499 രൂപ അടച്ച് ബുക്ക് ചെയ്താല്‍ മതി. ഒക്ടോബര്‍ ഏഴു വരെ കേരളത്തിലുടനീളം ഈ ഓഫര്‍ ലഭ്യമാണ്.
TAGS: Tata Sky |
News in this Section
Trending News