ടാറ്റാ സ്‌കൈയുടെ പ്രേമം ജിംഗാലാല പ്രചാരണ പരിപാടി

Posted on: April 22, 2016

Tata-Sky-Big

കൊച്ചി : ടാറ്റാ സ്‌കൈ ദക്ഷിണേന്ത്യയിൽ സംയോജിത പ്രചാരണ പരിപാടി ആരംഭിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് ഒമ്പതാം പതിപ്പിനോടനുബന്ധിച്ചാണ് ഈ പ്രചാരണപരിപാടിക്കു രൂപം നല്കിയിട്ടുള്ളത്. മലയാളത്തിൽ ‘പ്രേമം ജിംഗാലാല’, കന്നഡയിൽ ‘പ്രീതി ജിംഗാലാല’, തമിഴിൽ ‘അൻപ് ജിംഗാലാല’, തെലുങ്കിൽ ‘പ്രേമ ജിംഗാലാല’, ഹിന്ദിയിൽ ‘പ്യാർ ജിംഗാലാല’ എന്നിങ്ങനെ പേരിട്ടാണ് പ്രചാരണ പരിപാടി അവതരിപ്പിച്ചിട്ടുള്ളത്.

ആക്ടീവ് ഇംഗ്ലീഷ്, ഡെയിലി റീച്ചാർജ്, ആക്ടീവ് ഫിറ്റ്‌നസ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി ജീവിത മുഹൂർത്തങ്ങളിൽനിന്നെടുക്കുന്ന സംഭവങ്ങളുമായി കൂട്ടിച്ചേർത്താണ് പരസ്യം തയാറാക്കിയിട്ടുള്ളത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ നല്കുന്നതിനായി ടാറ്റാ ഗ്രൂപ്പും ട്വന്റിഫസ്റ്റ് സെഞ്ചുറിഫോക്‌സും സംയുക്തമായി 2006-ൽ പ്രമോട്ടു ചെയ്തിട്ടുള്ള കമ്പനിയാണ് ടാറ്റാ സ്‌കൈ. രാജ്യത്തെ 36,000 ടൗണുകളിൽ സാന്നിധ്യമുള്ള കമ്പനിക്ക് 14.5 ദശലക്ഷം വരിക്കാരുണ്ട്.

TAGS: Tata Sky |