മൊബൈലിൽ ടെലിവിഷൻ പരിപാടികളുമായി ടാറ്റാ സ്‌കൈ

Posted on: October 15, 2013

Tata_Sky_logo_യാത്രക്കിടയിലും ടെലിവിഷൻ പരിപാടികൾ ആസ്വദിക്കാൻ സാധിക്കും വിധം എവരിവേർ ടിവി ടാറ്റാ സ്‌കൈ വിപണിയിലെത്തിച്ചു. ടാറ്റാസ്‌കൈ വരിക്കാർക്ക് മാത്രമുള്ള ലഭിക്കുന്ന എവരിവേർ ടിവി സേവനം ആപ്പിൾ ആൻഡ്രോയിഡ് സ്റ്റോറുകളിൽ നിന്ന് ടാറ്റാ സ്‌കൈ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്താൽ ലഭ്യമാണ്.

പക്ഷെ ടാറ്റാസ്‌കൈ വരിക്കാർക്ക് യാത്രക്കിടയിൽ മൊബൈലിൽ ലഭിക്കണമെങ്കിൽ പ്രതിമാസം 60 രൂപ നൽകണം. ിരക്കേറിയ ജീവിത ശൈലി ഒരു പതിവായിത്തീർന്ന സാഹചര്യം കണക്കിലെടുത്താണ് എവരിവേർ ടിവി വിപണിയിലെത്തിച്ചിട്ടുള്ളതെന്ന് ടാറ്റാ സ്‌കൈ ചീഫ് കമേഴ്‌സ്യൽ ഓഫീസർ വിക്രം മെഹ്‌റ പറഞ്ഞു.

ഇപ്പോൾ ടാറ്റാസ്‌കൈയുടെ വരിക്കാരിൽ 60 ശതമാനത്തിലേറെയും അവരുടെ സ്മാർട് ഫോൺ, ടാബ്‌ലറ്റ് എന്നിവയിൽ നിന്ന് വിഡിയോ കാണുന്നതിനായി ഇന്റർനെറ്റ് ഉപയോഗിച്ചു വരുന്നു. വീട്ടിലായാലും ഓഫീസിലായാലും ഇത് സംഭവിക്കുന്നു. ടാറ്റാ സ്‌കൈയിൽ ലഭിക്കുന്ന ചാനലുകളിലെ തങ്ങൾക്കിഷ്ടപ്പെട്ട പരിപാടികൾ യാത്രക്കിടയിലും നഷ്ടപ്പെടാതെ മൊബൈലിൽ ആസ്വദിക്കാനുള്ള അവസരമാണ് എവരിവേർ ടിവി വഴി കമ്പനി ലഭ്യമാക്കുന്നതെന്ന് മെഹ്‌റ ചൂണ്ടിക്കാട്ടി.

മൊബൈൽ ഓപ്പറേറ്റർ ഏതായാലും എവരിവേർ ടിവി ഡൗൺലോഡ് ചെയ്യാം. 50-ലേറെ ടിവി ചാനലുകളിൽ നിന്നുള്ള പരിപാടികൾ എവരിവേർ ടിവി വഴി കാണാം. ഇഷ്ടപ്പെട്ട പരിപാടികളുടെ സമയം നേരത്തെ ക്രമീകരിച്ചുവയ്ക്കാനുള്ള സൗകര്യമുണ്ട്. ഈ പരിപാടികളുടെ നേരത്തെ സംപ്രേക്ഷണം ചെയ്യപ്പെട്ട 5 എപ്പിസോഡുകൾ വരെ കാണാനും സാധിക്കുന്നു. സിനിമകളടക്കമുള്ള നൂറിലേറെ വിഡിയോകൾ ഡൗൺലോഡ് ചെയ്ത് മൊബൈലിൽ കാണാം.

ടാറ്റാ സ്‌കൈയുടെ ജനപ്രിയ ഇന്ററേക്റ്റീവ് സൻവീസായ ആക്റ്റിവ് മ്യൂസിക്കും മൊബൈൽ ഹാൻഡ് സെറ്റുകളിൽ ലഭ്യമാണ്. 3ജി, ബ്രോഡ്ബാന്റ് സർവീസുകളിൽ നിന്ന് എവിടെ വേണമെങ്കിലും ഈ സേവനം ലഭിക്കുന്നു എന്നതാണ് പ്രത്യകത. വിവിധ ചാനലുകളിലെ പരിപാടികൾ ടാറ്റാസ്‌കൈയുടെ ഏക മൊബൈൽ ആപ്പിൽ നിന്ന് തന്നെ ലഭിക്കുന്നു.

എവരിവേർ ടിവി സേവനത്തിനു പുറമെ വെളിയിലായിരിക്കുമ്പോൾ ഇഷ്ടപ്പെട്ട ടിവി പരിപാടികൾ വീട്ടിലെ സെറ്റ് ടോപ് ബോക്‌സിൽ റെക്കോഡ് ചെയ്തു വയ്ക്കാനും ടാറ്റാസ്‌കൈ മൊബൈൽ ആപ് സഹായകമാണ്. ഇപിജി ബ്രൗസ് ചെയ്യുമ്പോൾ വൈഫൈ റിമോട്ടായി മൊബൈൽ സർവീസ് പ്രവർത്തിക്കുന്നുവെന്ന് വിക്രം മെഹ്‌റ ചൂണ്ടിക്കാട്ടി.

TAGS: Tata Sky |