അനിൽ ഖേര ഡിടിഎച്ച് അസോസിയേഷൻ പ്രസിഡന്റ്

Posted on: May 22, 2015

Videocon-d2h-Anil-Khera-Big

കൊച്ചി : ഡിടിഎച്ച് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി വീഡിയോകോൺ ഡി2എച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ഖേര തെരഞ്ഞെടുക്കപ്പെട്ടു. വീഡിയോകോൺ ഡി2എച്ചിന് പുറമെ ടാറ്റാ സ്‌കൈ, എയർടെൽ ഡിജിറ്റൽ ടിവി, സൺ ഡയറക്ട് ഡിഷ് ടിവി, റിലൻസ് ഡിജിറ്റൽ ടിവി എന്നീ ഡിടിഎച്ച് സേവനദാതാക്കളാണ് സംഘടനയിലുള്ളത്.

തുടക്കം മുതൽ വീഡിയോകോൺ ഡി2എച്ചിന്റെ അമരത്ത് പ്രവർത്തിക്കുന്ന അനിൽ ഖേര കമ്പനിയെ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിടിഎച്ച് ഓപറേറ്ററാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. വീഡിയോകോൺ ഡി2എച്ചിന് ഇപ്പോൾ 1.3 കോടി വരിക്കാരുണ്ട്. അടുത്തകാലത്ത് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട വീഡിയോകോൺ ഡി2എച്ച് നാസ്ഡാക്കിലെ ഏറ്റവും മൂല്യവത്തായ ഇന്ത്യൻ കമ്പനികളിലൊന്നാണ്.

ഡിടിഎച്ച് വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സർക്കാരിന്റെ മുൻപാകെ അവതരിപ്പിച്ച് അവയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റശേഷം അനിൽ ഖേര പറഞ്ഞു.