ടൈറ്റൻ ഫെസ്റ്റിവൽ കളക്ഷൻ

Posted on: October 15, 2016

titan-2016-oct-festivel-colകൊച്ചി : ഉത്സവ വേളകളിൽ സമ്മാനിക്കാൻ ടൈറ്റൻ രണ്ടു പുതിയ വാച്ച് കളക്ഷനുകൾ വിപണിയിൽ അവതരിപ്പിച്ചു. പുരുഷൻമാർക്കുള്ള റിഗാലിയ വാച്ചുകളുടെ ശ്രേണിയിൽ റോം കളക്ഷനും സ്ത്രീകൾക്കായുള്ള ടൈറ്റൻ രാഗയിൽ ഔറോറ കളക്ഷനുമാണ് ഇപ്പോൾ ടൈറ്റൻ അവതരിപ്പിച്ചിട്ടുള്ളത്.

ടൈറ്റനിൽ നിന്നുള്ള ഓരോ പർച്ചേസിനൊപ്പവും സ്വർണ്ണനാണയം നേടാനുള്ള ഓഫറും ഇതോടൊപ്പം ലഭ്യമാണ്. 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസ് നടത്തുമ്പോൾ 0.2 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണ്ണനാണയം ഉപഭോക്താവിന് ലഭിക്കും. നവംബർ 2 വരെ ഈ ആനുകൂല്യം ലഭ്യമാണ്.

ഫെസ്റ്റിവൽ കളക്ഷനിൽ 4495 – 13,995 നിരക്കിലാണ് ഔറോറയുടെ വില. 5995 – 13995 നിരക്കിലാണ് റോം കളക്ഷന്റെ വില. വേൾഡ് ഓഫ് ടൈറ്റൻ, ഹീലിയോസ് സ്‌റ്റോറുകൾ കൂടാതെ ഷോപ്പേഴ്‌സ് സ്റ്റോപ് പോലുള്ള മൾട്ടി ബ്രാൻഡ് സ്‌റ്റോറുകളിലും, അംഗീകൃത ഡീലർഷിപ്പുകളിലും ഇവ ലഭ്യമാണ്.

TAGS: Titan Watches |