വിസ്താര നാളെ മുതൽ ബംഗലുരു സർവീസ് ആരംഭിക്കും

Posted on: June 15, 2015

Vistara-Airlines-in-Ground-

ബംഗലുരു : വിസ്താര എയർലൈൻസ് നാളെ മുതൽ ന്യൂഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ബംഗലുരുവിലേക്ക് സർവീസ് ആരംഭിക്കും. വിസ്താരയുടെ 10 മത്തെ ഡെസ്റ്റിനേഷനാണ് ബംഗലുരു. പ്രതിദിനം രണ്ടു സർവീസുകളാണ് തുടക്കത്തിലുണ്ടാവുക.

വിസ്താരയിലെ യാത്രക്കാർക്ക് ബംഗലുരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ടൈറ്റാൻ ഷോറൂമുകളിൽ നിന്ന് 5,000 രൂപയ്ക്ക് മേൽ വിലയുള്ള വാച്ചുകൾ വാങ്ങുമ്പോൾ 20 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റാ -സിംഗപ്പൂർ എയർലൈൻസ് സംയുക്തസംരംഭമായ വിസ്താര ഈ വർഷം ജനുവരിയിലാണ് സർവീസ് ആരംഭിച്ചത്.