ടൈറ്റാൻ വാച്ചുകൾ ആമസോൺ വഴി യുഎസ് വിപണിയിലേക്ക്

Posted on: August 9, 2017

ബംഗലുരു : ടൈറ്റാൻ വാച്ചുകൾ ആമസോണുമായി സഹകരിച്ച് യുഎസ് വിപണിയിലേക്ക്. ടൈറ്റാൻ, ഫാസ്ട്രാക്ക് ഉത്പന്നങ്ങളാകും ആമസോണിലൂടെ അവതരിപ്പിക്കുന്നത്. ടൈറ്റാൻ ബ്രാൻഡിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോൾ കയറ്റുമതി ചെയ്യുന്നത്.

ടൈറ്റാനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആമസോൺ ഇന്ത്യ ഡയറക്ടറും ജനറൽ മാനേജരുമായ (സെല്ലർ സർവീസ്) ഗോപാൽ പിള്ള പറഞ്ഞു. യുഎസിന് ശേഷം യൂറോപ്പിലും ജപ്പാനിലും ടൈറ്റാൻ ബ്രാൻഡ് അവതരിപ്പിക്കുമെന്നും അദേഹം വ്യക്തമാക്കി.

ഇന്ത്യയെയാണ് യുഎസിൽ അവതരിപ്പിക്കുന്നതെന്ന് ടൈറ്റാൻ സിഇഒ (വാച്ചസ് ആൻഡ് അക്‌സസറീസ്) എസ്. രവികാന്ത് പറഞ്ഞു. ഓരോ മൂന്ന് സെക്കൻഡിലും ഒരു ടൈറ്റാൻ വിറ്റഴിക്കപ്പെടുന്നുണ്ട്. കൂടുതൽ വില്പനവേഗം കൈവരിക്കാനുള്ള ശ്രമത്തിലാണ് ടൈറ്റാൻ എന്ന് അദേഹം കൂട്ടിച്ചേർത്തു.

TAGS: Amazon | Titan Watches |