29
Monday
April 2024
April 2024
കീർത്തിലാൽസ് ദീപാവലി ഓഫർ
Posted on: October 11, 2016
കൊച്ചി : ദീപാവലി പ്രമാണിച്ച് കീർത്തിലാൽസിന്റെ എറണാകുളം ഷോറൂമിൽ വജ്രാഭരണങ്ങൾക്ക് കാരറ്റിന് 9000 രൂപവരെ വിലയിൽ ഇളവ് ലഭിക്കുന്നു. കൂടാതെ സൗജന്യമായി സ്വർണ നാണയവും നൽകുന്നതാണ്.
ആളുകൾ സ്വർണത്തിൽ നിന്ന് വജ്രാഭരണങ്ങളിലേക്ക് മാറുന്ന പ്രവണത കാണാനുണ്ടെന്ന് കീർത്തിലാൽസ് ഡയറക്ടർ (ബിസിനസ് സ്ട്രാറ്റജി) സുരാജ് ശാന്തകുമാർ പറഞ്ഞു. ന്യായമായ വിലയ്ക്ക് മികച്ച രൂപകൽപനയോടുകൂടിയ വജ്രാഭരണങ്ങളാണ് ഇന്നത്തെ യുവാക്കൾക്കാവശ്യം. ഈ വസ്തുത കണക്കിലെടുത്താണ് കീർത്തിലാൽസ് ഉത്സവകാല ശ്രേണി വിലക്കിഴിവോടെ അവതരിപ്പിച്ചിട്ടുള്ളതെന്ന് ശാന്തകുമാർ വ്യക്തമാക്കി.
TAGS: Kirtilals |
News in this Section