സീമാ മേത്തയ്ക്ക് നാരി ശക്തി പുരസ്‌കാരം

Posted on: March 18, 2019

കൊച്ചി : കീർത്തിലാൽസ് ജ്വല്ലറി ക്രിയേറ്റീവ് ഡയറക്ടറും പ്രശസ്ത കഥക് കലാകാരിയുമായ സീമാ മേത്തയ്ക്ക് രാജ്യത്ത് വനിതകൾക്കുള്ള ഏറ്റവും ഉയർന്ന അംഗീകാരമായ നാരി ശക്തി പുരസ്‌കാരം ലഭിച്ചു. അവഗണിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ 15 വർഷത്തിലേറെയായി കഥക്ക് അഭ്യസിപ്പിക്കുന്നത് കണക്കിലെടുത്താണ് സ്ത്രീശാക്തീകരണത്തിനുള്ള ഈ അവാർഡ്.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് സീമാ മേത്ത പുരസ്‌കാരം ഏറ്റുവാങ്ങി. കീർത്തിലാൽസിന്റെ സ്ഥാപകൻ കീർത്തിലാൽ കാളിദാസിന്റെ കൊച്ചു മകളാണ് സീമ മേത്ത.