കീർത്തിലാൽസിന് മികച്ച പരസ്യത്തിനുള്ള പുരസ്‌കാരം

Posted on: June 20, 2016

Kirtilals-Award-June-2016-B

കൊച്ചി : ഏറ്റവും മികച്ച പരസ്യത്തിനുള്ള തെലിങ്കാന ആൻഡ് ആന്ധ്രാപ്രദേശ് റീട്ടെയിൽ ജ്വല്ലേഴ്‌സ് അവാർഡ് കീർത്തിലാൽസിന് ലഭിച്ചു. യുബിഎം ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരമാണിത്.

പ്രകൃതിദത്ത വജ്രെത്ത കൃത്രിമമായി നിർമിച്ച വജ്രത്തിൽ നിന്ന് എങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിക്കുന്നതാണ് പുരസ്‌കാരം കരസ്ഥമാക്കിയ കീർത്തിലാൽസിന്റെ സോളിറ്റെയർ ലാബ് എന്ന പരസ്യം. ഗുണമേന്മയിൽ അടിയുറച്ചു നിൽക്കുന്ന സ്ഥാപനമെന്ന നിലയിൽ ഉപയോക്താക്കളെ സഹായിക്കാൻ മാത്രമായി തയാറാക്കിയതാണ് ഈ പരസ്യമെന്ന് കീർത്തിലാൽസ് ഡയറക്ടർ (ബിസിനസ് സ്ട്രാറ്റജി) സുരാജ് ശാന്തകുമാർ പറഞ്ഞു.

TAGS: Kirtilals |