ടാറ്റാ ഡിജിറ്റല്‍ 1 എംജിയെ സ്വന്തമാക്കി

Posted on: June 11, 2021

മുംബൈ : ഇ ഫാര്‍മസിയടക്കം ആരോഗ്യ രംഗത്തെ വിവിധസേവനങ്ങള്‍ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന എം.ജി. ടെക്‌നോളജീസിനെ ടാറ്റാ സണ്‍സിനു കീഴിലുള്ള ടാറ്റാ ഡിജിറ്റല്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നു. ഓണ്‍ലൈന്‍ പലചരക്കു കമ്പനിയായ ബിഗ് ബാസ്‌കറ്റ്, ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പായ ക്യൂര്‍ഫിറ്റ് എന്നിവയ്ക്കു പിന്നാലെയാണ് 1 എം.ജി.യെയും ടാറ്റാ ഗ്രൂപ്പ് അതിന്റ പുതിയ ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കുന്നത്.

എത്രരൂപയ്ക്കാണ് ഏറ്റെടുക്കലൈന്ന് വ്യക്തമാക്കിയിട്ടില്ല. ഏതാനും മാസം മുമ്പ് ടാറ്റാ ഡിജിറ്റല്‍ 1 എം.ജി.യില്‍ നൂറുകോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇ ഫാര്‍മസി, ഇ ഡയഗ്‌നോസ്റ്റിക്‌സ് മേഖലയില്‍ ഉയര്‍ന്ന നിലവാരത്തില്‍ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്ന് ടാറ്റാ ഡിജിറ്റല്‍ സി.ഇ.ഒ. പ്രതീക് പാല്‍ പറഞ്ഞു.

TAGS: 1 MG | Tata Digital |